കവിതകൾ

എന്റെ അച്ഛൻ

By മനീഷ ശ്രീനിവാസൻ

September 28, 2020

 

എന്റെ അച്ഛൻ

ഒത്തിരി കഥകൾ ചൊല്ലാനുണ്ടെനിക് അച്ഛനെ ഓർത്തിടുമ്പോൾ എൻ അച്ഛനെ ഓർത്തിടുമ്പോൾ സ്നേഹത്തിൻ നിറകുടമായൊരച്ഛൻ വത്സല്യനിധിയായോരച്ഛൻ അറിവിന്റെ അക്ഷയപാത്രമച്ഛ്ൻ എൻ വീടിന്റെ ഐശ്വര്യ ദീപമച്ഛൻ ആയിരം കുരുന്നുകൾക്കറിവേകി നേർവഴി കാട്ടിയോരധ്യാപകൻ സമൂഹ്യസേവനം ജീവിതമുദ്രയായ് കാട്ടികൊടുത്തൊരു മാർഗദർശി ദുഃഖത്തിന് കടലിൽ ഞാൻ മുങ്ങുമ്പോൾ സാന്ത്വനമാകുമെൻ കൂട്ടുകാരൻ എന്നുമെൻ മനതാരിൽ തെളിയുന്നജീവിച്ചിരിക്കുന്ന ദൈവമച്ഛൻ ഇനിയെത്ര ജന്മമുണ്ടെങ്കിലും ഈ അച്ഛന്റെ മകളായ് പിറക്കേണം എനിക്കെൻ അച്ഛന്റെ മകളായ് പിറക്കേണം

മനീഷ ശ്രീനിവാസൻ