ബ്രേക്കിംഗ് ന്യൂസ്

മുഖ്യമന്ത്രിയോട് എഴുതി തയ്യാറാക്കിയ ചോദ്യങ്ങളുമായി സി ബി ഐ

By ദ്രാവിഡൻ

September 29, 2020

നയതന്ത്ര ബേഗേജ് വഴിയുള്ള സ്വർണ്ണ കടത്ത് മുതൽ ലൈഫ്മിഷൻ പദ്ധതിയിലെ അഴിമതി വരെയുള്ള ഒന്നിന് പിറകെ ഒന്നായുള്ള വിവാദങ്ങൾ മൂർച്ചിക്കുമ്പോഴും എൻ്റെ മടിയിൽ കനമില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയും സി ബി ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രഹസ്യമായി നിയമ വിദഗ്ദരുമായി കൂടിയാലോചന നടത്തിയിരിക്കുന്നു ലാവ്ലിൻ കേസിൽ ഹാജ രായ അതേ നിയമ വിദഗ്ദരോട് തന്നെയാണ് സി ബി ഐ അന്വേഷണത്തെ എങ്ങനെ നിയമപരമായി നേരിടാമെന്ന് പരിശോദിക്കാൻ ചുമതലപ്പെടുത്തിയത്

അപ്രതീക്ഷിത അന്വേഷണ രീതിയാണ് ലൈഫ് മിഷൻ കേസിൽ സി ബി ഐ സ്വീകരിക്കുന്നത് കേസ് അന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ യൂണിടെകിൻ്റെ എം ഡി സന്തോഷ് ഈപ്പൻ്റെ വീട്ടിലും രണ്ട് ഓഫീസിലും അന്വേഷണ ഉദ്യോഗസ്ഥർ വിശദ പരിശോദന നടത്തി ഇതേ സന്തോഷ് ഈപ്പൻ തന്നെയായിരുന്നു ലൈഫ്മിഷൻ പദ്ധതിയുടെ പേരിൽ സ്വപ്ന സുരേഷിന് ഒരു കോടി രൂപ നൽകിയെന്ന് പരസ്യമായി പറഞ്ഞത് ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ് നിൽക്കുന്ന കേസ്സുകളിൽ കൃത്യമായ അന്വേഷണം സി ബി ഐ യുടെ വരവോടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു മുഖ്യമന്ത്രിയെന്ന നിലയിൽ എഴുതി തയ്യാറാക്കിയ ചോദ്യമായിരിക്കും സി ബി ഐ ചോദിക്കുക അദ്ദേഹം അതിന് നിയമപരമായി തന്നെ മറുപടി നൽകുമായിരിക്കും മറുപടി യുടെ കൃത്യതയിൽ എത്ര കാലം ചോദ്യവും ഉത്തരവും എന്ന കളി നീണ്ട് നിൽക്കും പ്രതിപക്ഷം ആരോപിക്കുന്നത് പോലെ രാജ്യദ്രോഹപ്രവർത്തനത്തിനു് അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രിയായിരിക്കുമോ പിണറായി വിജയൻ? ഇതേ പിണറായി വിജയൻ യു എ പി എ ചുമത്തി ജയിലിൽ കഴിയുന്നവരുടെ സഹതടവുകാരനായി യു എ പി എ തടവ് കാരനായി കഴിയേണ്ടി വരുമോ? എന്നതാണ് അവശേഷിക്കുന്നത്