ഉറപ്പില്ലാത്ത ടീമുകൾ , ഉറപ്പിക്കുന്ന യുവത്വം .
പുതിയ ക്രിക്കറ്റ് തങ്ങളുടേതാണ് ഉറപ്പിച്ചു പറയുന്ന യുവതാരങ്ങളാണ് അറേബ്യൻ ഗ്രൗണ്ടുകളിലെ ഇത്തവണത്തെയും കാഴ്ച .ആധികാരികമായ മുന്നേറ്റത്തിന് കഴിയാതെ പോകുന്ന ടീമുകളിൽ പന്തു കൊണ്ടും ,ബാറ്റു കൊണ്ടും പുതിയ മുഖങ്ങൾ പറയുന്നു – ഞങ്ങൾ ഉറപ്പു നൽകുന്നു , മികവാർന്ന പ്രകടനങ്ങൾ . ദേവ്ദത്തിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും ശിവം മാവിന്റെയും ശ്രേയസ് അയ്യരിന്റെയും ശുഭാംശു ഗില്ലിന്റെയും പിന്നെ ഇടക്ക് ഒന്ന് മങ്ങിയെങ്കിലും തിരിച്ചു വരാൻ കഴിയുന്ന സൻജുവിന്റെയും വാക്കുകളാണിത് . ഇത്തവണ എല്ലാം ടീമുകളും വീണും ,എഴുന്നേറ്റും നീങ്ങുകയാണ് .സ്ഥിരതയുള്ള ടീം പ്രകടനം സാധ്യമാക്കാൻ ആർക്കും കഴിയാതെ വരുന്നു . വിജയത്തോടെ തുടങ്ങിയ ചെന്നൈക്ക് പിന്നീട് വീഴ്ചകളായിരുന്നു .2014 ന് ശേഷം ഈ അവസ്ഥ അവർക്കാദ്യമാണ് . നായകൻ ധോണിക്ക് ഫിനിഷറാവാൻ കഴിയാതെ പോകുന്നു .അവസാനഓവറുകളിൽ നിസ്സഹായനായ ധോണിയെയാണ് മൈതാനത്ത് കാണുന്നത് .ഹൈദരാബാദിനു മുൻപിൽ വീഴാനും കാരണം ഇതുതന്നെയായിരുന്നു . ഫോമിലല്ലാത്ത മുരളി വിജയ്പ്പോലുള്ള തന്റെ ഇഷ്ടക്കാരുമായി എത്ര ദൂരം പോകാമെന്ന് ധോണി ചിന്തിക്കേണ്ടിയിരിക്കുന്നു .ഗിയർ മാറ്റേണ്ട സമയം കടന്നിരിക്കുന്നു . സംതുലിത ടീമെന്ന് തോന്നുന്ന മുംബൈക്ക് ഇനിയും അദ്ധ്വാനം ഏറെ വേണ്ടി വരും .രോഹിത് ശർമ്മ ഉൾപ്പെട്ട മുൻനിര നൽകുന്നത് ഏറ്റ ടെക്കുവാൻ കഴിയുന്ന മധ്യനിര ബാറ്റിങ്ങ് ടീം ആയില്ല അവർക്ക് .ബുംറ ,പാറ്റിൻസൻ, ബോൾട്ട് ,കോഹ്ലിയെ വട്ടം കറക്കിയ രാഹുൽ ചാഹർ ഇവരടങ്ങിയ ബൗളിംഗ് നിര കുഴപ്പമില്ല . രാജസ്ഥാനാവട്ടെ കൂറെക്കൂടി മെച്ചപ്പെട്ട അവസ്ഥയിലാണ് .സ്മിത്തും , സഞ്ജുവും ,ടോം കനും ,ഉനദ്കട്ടും ,തെ വാത്തിയും ഏത് അവസ്ഥയും മറികടക്കാൻ കഴിയുന്നവരാണ് .അതാണ് രാജസ്ഥാന്റെ പ്രതീക്ഷയും . കൊൽക്കത്ത ,ഡൽഹി ഇവയുടെ കരുത്ത് യുവത്വം തന്നെയാണ് ശുഭ്മാൻ ഗിൽ, ശിവം മാവി ,വരുൺ ചക്രവർത്തി ,മോർഗൻ ഇവർ കൊൽക്കത്തൻ രാത്രികളെ സുന്ദരമാക്കാൻ പര്യാപ്തരാണ് . പൃഥിഷാ ,ശ്രേയസ് അയ്യർ ,ഋഷഭ് പന്ത് ,ഇഷാന്ത് ,മിശ്ര ഇവർ ധവാനൊപ്പം ചേരുമ്പോൾ ഡൽഹി വലിയ വെല്ലുവിളി തന്നെയാവുന്നു . ബാംഗ്ളൂർ ഇപ്പോൾ ദേവദത്തിനൊപ്പമാണ് പിന്നെ തിരിപ്പിക്കുന്ന ചാഹലും .ഫിഞ്ച് ,ഡിവില്ലിയേഴ്സ് ഇവർ സ്ഥിരതയിലെത്തുന്നില്ല .ഒടുവിൽ കോഹ്ലിയും അടിച്ചു തുടങ്ങിയത് അവർക്ക് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട് .മായങ്കിലും ,രാഹുലിലും തന്നെയാണ് പഞ്ചാബ് ഇപ്പോഴും പിന്നെ ഷമിയും .ഹൈദരാബാദ് വാർണർ ,ബെയറിലും ,ഭുവനേശ്വറിലും വലിയ പ്രതീക്ഷ കാണുന്നു . അപ്രതീക്ഷിത താരങ്ങളും ,സംഭവങ്ങളും ഇനിയും വരാനിരിക്കുന്നതേയുള്ളൂ .താരത്തിളക്കത്തേക്കാൾ അപ്പുറം ഈ ഐ പി ൽ കൂട്ടായ്മയുടെ വിജയമാകുവാനാണ് സാധ്യത . കാത്തിരിക്കാം അടുത്ത റൗണ്ടിലെ അറേബ്യൻ ഗ്രൗണ്ടിൽ കാഴ്ചകളിലേക്ക് …