Dhravidan

പൊതു ചർച്ച

ഖാദിക്ക് നല്ല കാലം വരുന്നു

By രാമദാസ് കതിരൂർ

October 04, 2020

കഴിഞ്ഞ ആറ് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഖാദി എന്ന ബ്രാൻഡ് വ്യാപക സ്വീകാര്യത നേടിയതായി ഖാദി ഉൽപ്പന്ന- വിപണ മേഘലകളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ വെളിവാക്കുന്നു കെ വി ഐ സി യുടെ ഏറ്റവും വലിയ വിജയ ഗാഥക്ക് രാജ്യം സാക്ഷ്യം വഹിച്ചു 2015-16 മുതലുള്ള അഞ്ച് വർഷങ്ങളിൽ ഖാദിയുടെ ഉൽപ്പാദനം ഇരട്ടിയിലധികമായി ഇതേ കാലയളവിൽ വിൽപ്പനയും ഏകദ്ദേശം മൂന്നിരട്ടി വർദ്ധിച്ചു 2019 -20 കെ വി ഐ സി യുടെ മൊത്തം വിറ്റ് വരവ് 88.887 കോടി രൂപയിലെത്തി ഇതൊരു എം എം സി ജി കമ്പനിക്ക് പോലും നേടാൻ കഴിയില്ല ഇപ്പോഴെത്തെ ഗവൺ മെൻറിൽ ഖാദി ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി 2015-16 മുതൽ പ്രതിവർഷം ശരാശരി 19.45 വളർച്ച കൈവരിച്ചത് 2019-20 ൽ 4, 211,26 കോടി രൂപയാ

 

യി റിക്കാർഡ് വളർച്ച ഉളവാക്കി.

യുവജനക്കൾക്കിടയിലും ഖാദി ഉൽപ്പന്നങ്ങൾ പ്രിയങ്കരമായിരിക്കുകയാണ്.പുതിയ തരം റെഡിമെയ്ഡ് വസ്ത്രങ്ങൾ അവരുടെ അഭിരുചിക്കനുസരിച്ച് നിർമ്മിക്കുന്നു.

വസ്ത്രങ്ങൾ കൂടെതെ സോപ്പ്, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഷാംപു, ആയുർവേദ മരുന്നുകൾ, തേൻ, എണ്ണകൾ, ചായ, അച്ചാറുകൾ, പപ്പടം, തുകൽ വസ്തുക്കൾ എന്നിവയെല്ലാം ഖാദി സ്റ്റോറിൽ ലഭ്യമാണ്.

This post has already been read 2041 times!