Dhravidan

ബ്രേക്കിംഗ് ന്യൂസ്

സ്മിത മേനോൻ മുരളീധരൻ്റെ തല വെട്ടുമോ?

By ദ്രാവിഡൻ

October 10, 2020

 

സ്മിത മേനോൻ മുരളീധരൻ്റെ തല വെട്ടുമോ?

അടുത്ത ആഴ്ച കേന്ദ്ര മന്ത്രിസഭ പുനസംഘടന നടക്കാനിരിക്കേ ക്യാബിനറ്റ് പദവി കാത്ത് കഴിയുന്ന വി മുരളീധരന് നിനച്ചിരിക്കാതെ ഇരുട്ടടി കിട്ടി. വിദേശകാര്യ സഹമന്ത്രി പ്രൊട്ടോകോൾ ലംഘനം നടത്തിയെന്ന ആരോപണം പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടന്വേഷിക്കുന്നതായിട്ടാണ് അറിവ്. യു എ ഇ സന്ദർശനവേളയിൽ കൂടെ കൂട്ടിയ സ്മിത മേനോൻ നിലവിലെ ചട്ടങ്ങൾ മറികടന്നാണ് പോയതെന്നാണ് ആരോപണം. പ്രമുഖ നയതന്ത്ര വിദഗ്ദൻ ടി പി ശ്രീനിവാസൻ മുരളീധരൻ്റെ ഭാഗത്ത് നിന്ന് പ്രൊട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടി കാട്ടുന്നു.

കേരളത്തിലെ ബി ജെ പി യിൽ നിന്നാണ് മുരളിധരനെതിരെയുള്ള ഒളിയുദ്ധം രൂക്ഷമായിട്ടുള്ളത്. സ്മിത മേനോനെയും, ഭർത്താവിനെയും സംഘടനാ നേതൃത്വ പദവയിലേക്ക് ഉയർത്തി കൊണ്ട് വന്നത് മുരളീധരനായിരുന്നു. കൃഷ്ണദാസ്, എം ടി രമേശ് പക്ഷം വെറും തീൻ മേശ ക്ലീനിംഗ് തൊഴിലാളികൾ മാത്രമായി ചുരുക്കി ബി ജെ പി യിൽ യാതൊരു സംഘടന പ്രവർത്തന പാരമ്പര്യം ഇല്ലാത്തവരെ പിൻവാതിലിലൂടെ പ്രതിഷ്ഠിക്കുകയാണ് മുരളീധരപക്ഷം എന്ന് പരക്കേ ആരോപണമുണ്ട് . എൻ ഡി എ യുടെ ചുമതലയുള്ള കൃഷ്ണദാസാവട്ടെ മുന്നണി യോഗം പോലും വിളിച്ച് ചേർക്കുന്നില്ല. എ പി അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാദ്ധ്യഷ പദവി നൽകിയത് വലിയ രീതിയിലുള്ള വിയോജിപ്പ് പാർട്ടിയിലുണ്ടായി . സംസ്ഥാന നേതൃത്വം യാതൊരു പരിഗണനയും ദേശീയ ഉപാദ്ധ്യക്ഷന് നൽകുന്നില്ലചുരു ക്കത്തിൽ വി മുരളീധരന് സംസ്ഥാന ബി ജെ പി യിലുള്ള സ്വാ ധീനം സ്മിത കാരണം ഇല്ലാതാവുകയാണോ?