Dhravidan

കവിതകൾ

വായന

By ആർ .കെ .പൊന്നാനി

October 11, 2020

വായന എണ്ണമറ്റ തലമുറകൾ ചികഞ്ഞും വകഞ്ഞും വഴിഞ്ഞൊഴുക്കിയ ചിന്തകളുടെ അക്ഷയസ്രോതസ്: പ്രപഞ്ചസത്തയെന്ന മുന്തിരിച്ചാറ്.

നാക്കിൻത്തുമ്പിലേക്കൊഴുകിയ അക്ഷരഗംഗയെവിരൽത്തുമ്പിലേക്കൊഴുക്കി സാക്ഷരഭഗീരഥന്മാർ പിതാമഹർക്ക് ദർഭപുല്ലിൽ തൂകിയ ശാപമോക്ഷം.

സുരാസുരർ പാലാഴിയിൽ നിന്നും മഥിച്ചെടുത്ത ,നരനെപോലും അമരനാക്കാനുതകുന്ന അമൃത്: അറിവൂറും പുസ്തകത്താളുകൾ

ജനപഥത്തിൽനിന്നകന്നും ജീവിതച്ചൂളയിൽനിന്ന് കവർന്നും അടയിരുന്നുയിർകൊടുത്തുയർത്തിയ അമൂർത്തമായനുഭവങ്ങളുടെ അക്ഷയഖനി.

വിതക്കണം കൊരുക്കണം നാമുഴുതൊരുക്കിയ മനങ്ങളിൽ വിത്തുകൾ നിശ്ചയം മാറിടും മനോ വിത്തമായ് മമ ഹൃത്തടങ്ങളിൽ.

ആർ .കെ .പൊന്നാനി