ആരോഗ്യ വകുപ്പിൻ്റെ ഗുരുതരമായ അനാസ്ഥയുടെ വാർത്തയാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരണപ്പെട്ടു എന്ന ആരോപണമായി ബന്ധുക്കൾ രംഗത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്തും കൊല്ലത്തും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
തൃശൂരിൽ നേഴ്സിങ്ങ് സൂപ്രണ്ട് ജലജയുടെ ശബ്ദ സന്ദേശത്തിലൂടെ മരണവിവരം പുറത്ത് വന്നത് വെൻറിലേറ്ററിൽ പ്രവേശിപ്പിക്കപെട്ട രോഗിക്ക് മതിയായ ചികിത്സാസംവിധാനം ഒരുക്കിയില്ലെന്നും ഡോക്ടർമാർ രഹസ്യമാക്കി വെച്ചത് കൊണ്ടാണ് പുറത്ത് അറിയാത്തിരുന്നത് എന്നാണ് ജലജയുടെ വെളിപ്പെടുത്തൽ. മരണപ്പെട്ട രോഗിയുടെ ബന്ധുക്കൾ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.
സമാന സംഭവമാണ് തിരുവനന്തപുരത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിച്ച രോഗിയുടെ മേൽ വിലാസം മാറി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും രോഗി മരണപ്പെട്ടതിന് ശേഷം അജ്ഞാത മൃദ്യ ദേഹമായി അഞ്ച് ദിവസം ഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചത് വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുന്നു
കേന്ദ്ര ആരോഗ്യ സംഘം സംസ്ഥാനം സന്ദർശിക്കുന്നദിവസങ്ങളിൽ തന്നെ ഇത്തരമൊരു വാർത്ത പുറത്ത് വന്നത് സംസ്ഥാന ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കി