മതിയായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ട് മലയാള സിനിമയിൽ ഇനി മുതൽ പാടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗാന ഗന്ധർവ്വൻ്റെ മകൻ വിജയ് യേശുദാസ്
വനിത വാരികക്ക് നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസിൻ്റെ വിവാദ പരാമർശം ഇത്തരമൊരു വെളിപ്പെടുത്തലിന് വേണ്ടിയാണ് വനിതക്ക് അഭിമുഖം നൽകിയതെന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല
പ്രശ്നം അവിടെ കൊണ്ട് അവസാനിക്കുന്നില്ല യേശുദാസ് പുതുമുഖ ഗായകരോട് ഇക്കാലമത്രയും കാണിച്ച ക്രൂരത ഒന്നിന് പുറകെ ഒന്നായ് പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. നിരവധി ചെറുപ്പാക്കാരെയാണ് ഗാന ഗന്ധർവ്വൻ മൂലക്കിരുത്തിയത് കേരളത്തലെ പ്രേക്ഷകർ വളർത്തിയെടുത്ത യേശുദാസ് 1 പ്രളയകാലത്തടക്കം കേരളത്തിലെ ജനങ്ങളോട് കാണിച്ച ക്രൂരതകൾ ഒരിക്കൽ ഓർമ്മപ്പെടുത്തുന്നു വിമർശകർ വിമർശന കുറിപ്പ് ഇങ്ങനെ
മോനേ വിജയ് യേശുദാസേ,
മലയാളത്തിൽ അൽപം പരിഗണന കുറഞ്ഞു പോയി എന്നു തോന്നിയപ്പൊൾ നിനക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ തോന്നി അല്ലേ? നീ ആദ്യം ചെയ്യേണ്ടത് ഗാന ഗന്ധർവനായ നിൻ്റെ അച്ഛൻ മലയാള സിനിമയിൽ നിന്ന് ഒരു പാട് പേരെ പുറം കാൽ കൊണ്ട് തൊഴിച്ച് പുറത്താക്കിയ കഥ സിനിമാലോകത്തുള്ള മുതിർന്നവരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കുകയാണ്. പിന്നെ അദ്ദേഹം ഗാന ഗന്ധർവൻ ആണെന്നതിനെയോ അദ്ദേഹത്തിൻ്റെ ശബ്ദം പകരം വക്കാനില്ലാത്തത്ര മനോഹരവുമാണെന്നതിനെ എതിർക്കാനല്ല ഇവിടെ ശ്രമിക്കുന്നത്. മലയാള സിനിമയിൽ പാട്ടു പാടാനുള്ള “അധികാരം” തനിക്കു മാത്രമാണെന്ന മട്ടിൽ ഒരു കാലത്ത് അദ്ദേഹം കളിച്ച കളിയിൽ നിഷ്കാസിതരായ ഗായകർ നിരവധിയാണ്. കെ പി ബ്രഹ്മാന്ദൻ, അയിരൂർ സദാശിവൻ, ശ്രീകാന്ത്, ജോളി എബ്രഹാം, മാർക്കോസ്, ഉണ്ണിമേനോൻ.. അങ്ങനെ എത്രയെത്ര പേർ. വിജയ് യേശുദാസ് എന്ന താങ്കൾ പാടി ഹിറ്റായ “പൂമുത്തോളേ..” എന്ന ഗാനം പോലും സിനിമക്കു വേണ്ടി റിക്കോർഡ് ചെയ്തപ്പോൾ പാടിയത് കൊല്ലം കാരനായ അഭിജിത്ത് എന്ന യുവഗായകനായിരുന്നില്ലേ? ഒടുവിൽ സിനിമ പുറത്തിറങ്ങിയപ്പോൾ പാടിയിരിക്കുന്നത് താങ്കളും. ഈ അട്ടിമറിയിൽ കളിച്ചത് ആരായാലും താങ്കൾ അതിൻ്റെ ഒപ്പം നിന്നില്ലേ? താങ്കളുടെ അച്ഛൻ കാണിച്ച മറ്റൊരു കാര്യം ഗുരുതരമായ ഗുരുത്വക്കേടായിരുന്നു. തന്നെ വലിയൊരു ഗായകനാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ദേവരാജൻ മാസ്റ്ററോടും എംഎസ് വിശ്വനാഥൻ, എംകെ അർജ്ജുനൻ മാഷ് എന്നിവരെപ്പോലെയുള്ള ഗുരുതുല്യൻമാരോടുമൊക്കെ നന്ദികേടും ധിക്കാരവും കാട്ടിയ ആളാണ് ഗാന ഗന്ധർവൻ. രവീന്ദ്രൻ മാഷിൻ്റെ മരണശേഷം അദ്ദേഹത്തിന് വീടുവക്കാൻ ദേവരാജൻ മാസ്റ്റർ മുൻകൈയെടുത്തു നടത്തിയ ധനശേഖരണ പരിപാടിയിൽ പണത്തോടുള്ള ആർത്തി മൂലം ഗന്ധർവൻ കാണിച്ച പ്രവർത്തികൾ ദേവരാജൻ മാസ്റ്ററെ ഏറെ ദുഃഖിപ്പിച്ചിടുണ്ട്. ഇത്തരത്തിലൊക്കെയാണെങ്കിലും പകരം വക്കാനാകാത്ത ശബ്ദത്തിൻ്റെ ഉടമയായ ഗാനഗന്ധർവൻ്റെ മകനാണെന്നുള്ള ഒറ്റ യോഗ്യതയിൽ മലയാള സിനിമാ പിന്നണി ഗാനരംഗത്തെത്തിയ ആളാണ് താങ്കൾ. താങ്കളുടെ ഈ രോഷപ്രകടനത്തോട് തീരെ ഐക്യപ്പെടാനാവുന്നില്ല. വ്യസനിക്കാനുമാവുന്നില്ല. ഇതിനൊക്കെ കാരണം സുകൃതക്ഷയം എന്നല്ലാതെ ഒന്നും പറയാനില്ല.