Ramesh

ബ്രേക്കിംഗ് ന്യൂസ്

കോൺഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യം മാറുന്നു

By രാമദാസ് കതിരൂർ

October 24, 2020

 

യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചതോട് കൂടി ബെന്നി ബെഹനാൻ എ ഗ്രൂപ്പിൽ ഉണ്ടാക്കിയ വിള്ളൽ ചെറുതൊന്നുമല്ല. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന രീതിയിൽ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പോലും ബെന്നി ബഹനാനെയായിരുന്നു ഏൽപ്പിക്കാറ്. അത്തരമൊരു ദീർഘകാലത്തെ ബന്ധത്തിനാണ് വിള്ളൽ വന്നത്

ബെന്നി ബഹനാൻ ,കൊടിക്കുന്നിൽ സുരേഷ്, പ്രതാപവർ മ്മ തമ്പാൻ എന്നിവർ ചേർന്ന് എ ഗ്രൂപ്പിൽ കുറു ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ് . ഉമ്മൻ ചാണ്ടി, കെ സി ജോസഫ്, തിരുവഞ്ചൂർ, എം കെ രാഘവൻ, പി സി വിഷ്ണുനാഥ് എന്നിവർ ഇപ്പോഴു എ ഗ്രൂപ്പിൽ തന്നെ എ ഗ്രൂപ്പിൻ്റെ നായകൻ സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടാതെ ഡൽഹിയിൽ തന്നെ കുടികിടപ്പ വാകാശം വാങ്ങി പൊറുപ്പ് തുടരുന്നു .

അടുത്തിടെ മറ്റൊരു പ്രബല ഗ്രൂപ്പ് രൂപപ്പെട്ട് കൊണ്ടിരിക്കുന്നു കോൺഗ്രസിൽ. എ ഐ സി സി സിക്രട്ടറി കെ സി വേണുഗോപല ൻ്റെ നേതൃത്വത്തിൽ വിശാല ഐ ഗ്രൂപ്പ്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടായിരുന്ന വിശാല ഐ ഗ്രൂപ്പ് പൂർണ്ണമായും തകർന്ന മട്ടാണ് രമേശ് ചെന്നിത്തലയും ജോസഫ് വാഴക്കനു മാത്രമായി ചുരുങ്ങി ഐ ഗ്രൂപ്പ്

ഭൂരിപക്ഷം ഡി സി സി പ്രസിഡണ്ട് മാർ കെ സി ഗ്രൂപ്പിൽ ചേക്കേറി . ഇപ്പോൾ ഏത് ഗ്രൂപ്പിലെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തി ലാണ് കോൺഗ്രസ്

സതീശൻ പാച്ചേനി, പി വി പ്രകാശ്, എ പി അനിൽകുമാർ, കെ പി അനിൽകുമാർ രാജ് മോഹൻ ഉണ്ണിത്താൻ, ടി എൻ പ്രതാപൻ, ഹക്കീം കുന്നിൽ ,രമ്യ ഹരിദാസൻ ഇവരൊക്കെ കെ സി ഗ്രൂപ്പിലേക്ക് ചുവട് മാറി അതിൽ എടുത്ത് പറയേണ്ട കാര്യം ഇതുവരെ ഗ്രൂപ്പിനതീതൻ എന്ന് പറയാറുള്ള വി എം സുധീരനാണ് കെ സി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ.

എ ഗ്രൂപ്പിൽ തെറ്റി നിൽക്കുന്ന ബെനി ബെഹനാൻ ടീമും കെ സി ഗ്രൂപ്പിൽ എത്തുന്നതോടെ സംസ്ഥാനത്തിലെ ഏറ്റവും വലിയ കോൺഗ്രസ് ഗ്രൂപ്പായി കെ സി ഗ്രൂപ്പ് മാറും

അത് വഴി കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ തുടർ പ്രവർത്തനം എന്തായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുകയാണ്. രാഹുൽ ഗാന്ധി സംസ്ഥാന രാഷ്ട്രീയത്തിൽ അഭിപ്രായം പറഞ്ഞതിൽ ചെന്നിത്തല രേഖപ്പെടുത്തിയ വിയോജിപ്പിൽ ഹൈക്കമാൻഡ് അത്യപ്തി അറിയിച്ചിട്ടുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിൻ്റെ മുഖ്യധാരയിൽ വരാനുള്ള കെ സുധാകരൻ കെ മുരളീധരൻ എന്നിവരുടെ ശ്രമങ്ങളും ഇതിലൂടെ ഇല്ലാതായിരിക്കുകയാണ്.കെ സി വേണുഗോപാലനെ നേതാവായി കാണാൻ സുധാകരന് ഈ ജന്മം കഴിയില്ല.സുധാകരഗ്രൂപ്പെന്നാൽ റിജിൽ മാക്കുറ്റിയിലേക്ക് മാത്രം ചുരുങ്ങി സ്ഥിതിയിലാണ്. സുധാകരൻ്റെ തട്ടകമായ കണ്ണൂർ ജില്ലയിലെ പ്രമുഖർ സുധാകരൻ്റെ സഹചാരിയായ സണ്ണി ജോസഫ് അടക്കം കെ സി ഗ്രൂപ്പിലേക്ക് ചുവട് മാറി കെ സി വേണുഗോപാൽ ഏറ്റവുമധികം ശ്രദ്ധിക്കുന്നതും തൻ്റെ സ്വന്തം ജില്ലയായ കണ്ണൂർ തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പരോക്ഷ പിന്തുണ കെ സി ക്ക് ഉണ്ട് താനും

ചുരുക്കത്തിൽ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം അടിമുടി മാറാൻ ഒരുങ്ങി നിൽ ക്കുകയാണ്. അത് പോലെ പരമ്പരാഗത ഗ്രൂപ്പുകളും . നിയമസഭ തിരഞ്ഞെടു പ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയാണ് മുന്നിൽ നിർത്തുക നിലവിലെ സാഹചര്യത്തിലെ ചെന്നിത്തലയുടെ കാര്യം പരുങ്ങലിലാണ് . എല്ലാ തർക്കവി തർക്കങ്ങൾക്കൊടുവിൽ കെ സി വേണുഗോപാലോ, അതോ ശശി തരൂരോ കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി?