ലക്കം 8 - എഡിറ്റോറിയൽ- ദ്രാവിഡൻ

എഡിറ്റോറിയൽ

എഡിറ്റോറിയൽ ലക്കം 9

By രാമദാസ് കതിരൂർ

October 26, 2020

ലക്കം 9 – എഡിറ്റോറിയൽ- ദ്രാവിഡൻ

ഞങ്ങൾക്കും പഠിക്കണം വയനാട്ടിൽ ആദിവാസി കുട്ടികളുടെ സമരം

പ്രാഥമിക വിദ്യാഭ്യാസ ത്തിൽ കേരളം മികച്ച തെന്നും ഇന്ത്യയിൽ തന്നെ ഒന്നാമതെന്നും വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്ന കാലത്താണ് ഞങ്ങൾക്കും പഠിക്കണം എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് വയനാട്ടിലെ ആദിവാസി കുട്ടികൾ കഴിഞ്ഞ സെപ്തമ്പർ 28 മുതൽ സമരത്തിലാണ് ഇതേ ദിവസങ്ങളിൽ തന്നെയാണ് സംസ്ഥാനത്താകെയും ഹൈടെക് സ്കൂളുകൾ മുഖ്യമന്ത്രിയും പരിവാരങ്ങളും നാട മുറിച്ച് കൊണ്ടിരുന്നത്. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിൻ്റെ മേന്മകൾ പറഞ്ഞ് കൊണ്ടേയിരിക്കുന്ന സർക്കാർ വിലാസം വിദ്യാഭ്യാസ സംഘടനകൾ സമയം കിട്ടുമ്പോൾ വയനാട് വരെയൊന്ന് പോകണം

പ്രതിവർഷം രണ്ടായിരത്തിലധികം കുട്ടികൾ പത്താം ക്ലാസ് പാസായി ഹയർ സെക്കണ്ടറി പഠനത്തിനായ് തയ്യാറെടുക്കുന്നുണ്ട് പക്ഷേ അതിന് പര്യാപ്തമായ സീറ്റ് നിലവിൽ ഇല്ല കൂടി പോയാൽ 500 കുട്ടികൾക്ക് മാത്രമാണ് അഡ്മിഷൻ കിട്ടുക

ഇത് വയനാടിൻ്റെ മാത്രം സ്ഥിതിയല്ല കേരളത്തിൽ ഇരുപതിനായിരത്തോളം ആദിവാസി ദളിത് വിഭാഗങ്ങളുണ്ട് പക്ഷേ അനുവദിക്കുന്നത് എണ്ണായിരത്തിനടുത്തും ബാക്കി സീറ്റുകൾ ജനറൽ ക്വാട്ടയിൽ ഉൾപ്പെടുത്തുകയാണ് നാളിത് വരെയുള്ള പതിവ്

പ്രതിവർഷം കോടി ക്കണക്കിന് രൂപ ആദിവാസി മേഘ ലയിലെ വിദ്യാഭ്യാ സത്തിനായ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നീക്കി വെക്കാറുണ്ട് പക്ഷേ അതൊന്നും ഈ ജനവിഭാഗങ്ങളുടെ ഇടയിൽ എത്തുന്നില്ല എന്ന കാര്യം എക്കാല്ലവും നമ്മൾ പറഞ്ഞ് കൊണ്ടേയിരിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ആദിവാസി കുട്ടികൾ കുടകിൽ ഇഞ്ചിപണിക്ക് പോയാൽ മതിയെന്നാണ് സർക്കാർ ഭാഷ്യം കാരണം ഞങ്ങൾക്കും പഠിക്കണമെന്ന് വയനാട്ടിലെ ആദിവാസി കുട്ടികൾ പറയാൻ തുടങ്ങിയിട്ട് ഏറെ നാളത്തെ പഴക്കമുണ്ട് ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നതും പറയാൻ കഴിയുകയുമില്ല

കോവിഡ് കാലത്ത് ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ ആദിവാസി കുട്ടികളിൽ ഭൂരിഭാഗവും ഓൺ ലൈൻ ക്ലാസിൽ നിന്ന് പുറത്താണ് ശ്വേത ടീച്ചറുടെ ചിരി അവരിന്നു കണ്ട് കാണില്ല അവർക്കിപ്പോഴും ഫസ്റ്റ് ബെൽ കിട്ടി കാണില്ല കാരണം മൊബൈലോ, ടി വി യോ ഇല്ലാത്ത വീടുകൾ കുറച്ചൊന്നുമല്ല വയനാട്ടിൽ ഇനി പഠന സൗകര്യങ്ങൾ ലഭിച്ചാൽ പോലും നിരവധിയായ സാമൂഹ്യ സാഹചര്യങ്ങളാൽ അവർ പഠനത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുകയാണ്

കേരളത്തിലെ പൊതുവിദ്യാഭ്യാസ പായസ കണക്കുകൾ അവർക്കിന്നും അന്യമാണ്. കിഫ്ബി യിൽ ഉൾപ്പെടുത്തി ആദിവാസി മേഖ ലയിൽ എത്ര സ്കൂളുകൾ ഹൈടെക് ആക്കിയെന്ന് സർക്കാർ വ്യക്തമാക്കേണ്ടതാണ്. ആദിവാസി സമൂഹത്തിനായ് നീക്കി വെക്കപ്പെടുന്ന വികസന പദ്ധതികൾ അട്ടിമറിക്കപ്പെട്ട് അതിൽ ആനന്ദം കണ്ടെത്തുന്ന ഉദ്യോഗസ്ഥ പ്രഭുതികളും ഭരണ നേതൃത്വവുമാണ് എക്കാലത്തുമുണ്ടായിരുന്നത് അത് കൊണ്ട് തന്നെ നമ്മുക്കും പഠിക്കണമെന്ന ആദിവാസി കുട്ടികളുടെ ഉറച്ച ശബ്ദം നമ്മുടെ കാതുകളിൽ തറച്ച് കയറേണ്ടതുണ്ട് ആ കുട്ടികൾ പൊതു സമൂഹത്തിൻ്റെ പിന്തുണ ആഗ്രഹിക്കുന്നുണ്ടാവും