Mathilukal

കവിതകൾ

മതിലുകൾ

By എബിൻ ദാസ്

October 26, 2020

മതിലുകൾ ഉണ്ടായിരുന്നു നമ്മൾക്കൊരിക്കൽ… പലർക്കും പലയടികളിൽ മതിലുകൾ തീർത്തു…

നായര്ക്ക് ഇത്രയടി, ഈഴവന് ഇത്രയടി….. പുലയന് ഇത്ര…. പറയന് ഇത്ര……

എന്നിങ്ങനെ തീർത്തു നാം പല പാകത്തിന് മതിലുകൾ…..

പിന്നെ നാം നവ മൂല്യങ്ങളാൽ ആ മതിൽ തച്ചുടച്ചു…..

എങ്കിലും പൂർണമായും തച്ചുടക്കാൻ പറ്റിയില്ല മതിലുകളെ….. മാനവന്റെ മനസ്സിൽ നിന്നും…

ഈ സമകാലികകത്തിൽ പിന്നേം പൊങ്ങി മതിലുകൾ….

അപ്പോൾ വന്നു…. പ്രളയം… തല്ക്കാലം പ്രളയം തകർത്തു… മതിലുകളെ….

എല്ലാരും ഒരേ കൂരക്ക് കീഴിൽ കഞ്ഞി കുടിച്ചിരുന്നു…. വക ഭേദങ്ങൾ ഇല്ലാതെ….

മാനം വെളുത്തു വെയിൽ വന്നു….. ശങ്കരൻ പിന്നേം……….

ഇപ്പോളിതാ വന്നു കോവിഡും…

എല്ലാരും വെക്കുന്നു മുഖം മൂടി… ചമയങ്ങൾ ഇല്ലാതെ….

ഈ വ്യാതിക്കെങ്കിലും ആകുമോ…. മാനവനെ തിരുത്തുവാൻ…….