ഒരു വിത്തുനീപാകി അതു മരമാകുമ്പോൾ, ഒരു മകൾ നിനക്കെന്ന് ഞാൻ പറയും. ആ മരം താങ്ങായി തണലായി നിന്നുടെ ജീവശ്വാസത്തിനും ഉയിരു നൽകും!
ഒരു മരച്ചില്ലയിൽ കാറ്റും കിളികളും, കലപിലകൂട്ടും കവിത ചൊല്ലും. വേനലിൽ കുളിരേകും മഴയത്ത് കുടയാകും- വേദനിക്കുമ്പോൾ താങ്ങി നിർത്തും!
ഒരു മരം വരമാണ് സുഖമുള്ള കനവാണ് ആശിക്കുവോരുടെ ആശ്രമവും. ആശ്രയിക്കാമിതു തലമുറകൾ തോറും- പാലിച്ചു ലാളിച്ചു പോറ്റി നിന്നാൽ!
ഒരുമരം പുഷ്പിച്ച പൂക്കൾ വേണ്ടേ? അതിലിളം തേനിന്റെ രുചികളുണ്ടേ..! പൂപിന്നെ കായായി പാകമായി- ഫലമായി പശിയാറ്റാൻ തന്നിടില്ലേ..!?
ഒരു മരം വരമാണ് എന്നു പാടാം. ആ മരം തണലാണ് എന്നുകാണാം! ആ തണൽ ഭൂമിയെ കാത്തുകൊള്ളും, ആ ഭൂമി നമ്മുടെ സ്വർഗ്ഗമാകും!!
This post has already been read 1773 times!