Thaniye

പൊതു ചർച്ച

ഒരു ദിവസം കൊണ്ട് പതിനായിരത്തിന് മുകളിൽ കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമായി മാറിയ “തനിയെ”

By ദ്രാവിഡൻ

October 29, 2020

 

പിക്സൽ മീഡിയയുടെ ബാനറിൽ വിനീഷ് കെ. മാധവ്  രചനയും സംവിധാനവും നിർവഹിച്ച് സന്തോഷ് ചിറക്കര കലാ സംവിധാനവും ധനശ്യാം പാടത്തിൽ പൊയിൽ ക്യാമറയും നിർവ്വഹിച് ‘തനിയെ ‘ എന്ന ഹ്രിസ്വചിത്രം കാലത്തിന്റെ നേർസാക്ഷിയായി മാറുന്നു. മാതാപിതാ ഗുരു ദൈവം എന്ന തത്വം അപ്രസക്തംമാക്കുന്ന പുത്തൻ കാലത്ത് പിച്ചനടത്തിയ വഴികളിലൂട തന്നെ താങ്ങി നടത്തേണ്ട കൈകൾ തീണ്ടാപാടകലം പാലിക്കുമ്പോൾ ജീവിത സായഹ്നത്തിൽ ആരോരുമില്ലാതെ അസ്തമിക്കേണ്ടിവന്ന തനിച്ചാക്കപ്പെട്ട ഒരു വൃദ്ധപിതാവിന്റെ ഹൃദയസ്പർശിയായ ഈ ഹ്രസ്വ ചിത്രം “തനിയെ ” ഓരോരുത്തരുടെയും ഇടനെഞ്ചിൽ ഒരു വേദനയായി മാറ്റും എന്ന് പറഞ്ഞേ പറ്റൂ ഒക്ടോബർ 25നു രാവിലെ 9 മണിക്ക് യൂട്യൂബ് ചാനലായ സിൽമാകാരിലൂടെ റിലീസായ “തനിയെ ” എന്ന ഹ്രസ്വ ചിത്രം പ്രേമേയം കൊണ്ടും സംവിധാന മികവുകൊണ്ടും ദൃശ്യങ്ങൾ കൊണ്ടും മികവുറ്റതായി മാറുന്നു. ഒരു ദിവസം കൊണ്ട് പതിനായിരത്തിന് മുകളിൽ കാഴ്ചക്കാരുമായി യൂട്യൂബിൽ തരംഗമായി മാറിയ “തനിയെ” കേരള ജനതയോടൊപ്പം ജൈത്രയാത്ര തുടരുകയാണ്.