വലിയ സംസ്ഥാന വിഭാഗത്തിൽ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു
മുൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) ചെയർമാൻ കെ. കസ്തൂരിരംഗന്റെ,മേൽ നോട്ടത്തിൽ ഉള്ള ഒരു സ്വതന്ത്ര N G O യുടെ വാർഷിക റിപ്പോർട്ടിൽ ആണ് ഇത് പറയുന്നത്
സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭരണ പ്രകടനത്തിലാണ് സംസ്ഥാനങ്ങളെ റാങ്ക് ചെയ്തതെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു. നാല് തെക്കൻ സംസ്ഥാനങ്ങൾ – കേരളം (1.388 പിഎഐ ഇൻഡെക്സ് പോയിൻറ്), തമിഴ്‌നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കർണാടക (0.468) എന്നിവയാണ് ഭരണത്തിന്റെ കാര്യത്തിൽ വലിയ സംസ്ഥാന വിഭാഗത്തിലെ ആദ്യ നാല് റാങ്കുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഉത്തർപ്രദേശ് (-1.461), ഒഡീഷ (-1.201), ബീഹാർ (-1.158) എന്നിവയാണ് റാങ്കിംഗിൽ ഏറ്റവും പിന്നിൽ.
ചെറുകിട സംസ്ഥാന വിഭാഗത്തിൽ 1.745 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും മേഘാലയ (0.797), ഹിമാചൽ പ്രദേശ് (0.725). മണിപ്പൂർ (-0.363), ദില്ലി (-0.289), ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രഭരണ വിഭാഗത്തിൽ 1.05 പിഎഐ പോയിന്റുമായി ചണ്ഡിഗഡ് ഒന്നാമതെത്തി. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003). ദാദർ, നഗർ ഹവേലി (-0.69), ആൻഡമാൻ, ജമ്മു കശ്മീർ (-0.50), നിക്കോബാർ (-0.30) എന്നിവരാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്.