Trump

ബ്രേക്കിംഗ് ന്യൂസ്

ആന ,കഴുത ബലാബലം ഇന്ന്

By ദ്രാവിഡൻ വെബ് ഡെസ്ക്

November 03, 2020

 

ലോകം അതീവ ശ്രദ്ധയോടെയും കൗതുകത്തോടെയും നോക്കി കാണുന്ന ബലാബലം ഇന്നാണ് വ്യക്തമായി പറഞ്ഞാൽ അമേരിക്കയിലെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ ഇന്ന് വിധിയെഴുതും. റിപ്ബ്ലിക്കൻ പാർട്ടിയും, ഡമോക്രാറ്റിക് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം റിപ്പബ്ലിക്കൻ പാർട്ടിക്ക് ആനയും, ഡമോക്രാറ്റിക് പാർട്ടിക്ക് കഴുതയുമാണ് ചിഹ്നം

അമേരിക്കൻ തിരഞ്ഞെടുപ്പിനെ അവേലാകനം ചെയ്യുന്ന ലോക മാധ്യമങ്ങൾ ഇത്തവണ ട്രംപിന് അത്ര നല്ലതല്ല കഴിഞ്ഞ തവണ ട്രംപിനെ തുണച്ച പല പ്രവി ശ്യകളും ഇത്തവണ ഡമോക്രാറ്റിക് പാർട്ടിക്കൊപ്പമില്ല അമേരിക്കയിലെ വാർത്ത ചാനലുകൾ പുറത്ത് വിട്ട സർവ്വേകളിൽ തിരഞ്ഞെടുപ്പ് തലേ ദിന രാത്രിയിൽപ്പോലും ഡ്ര മോക്രാറ്റുകളാണ് മുന്നിൽ കഴിഞ്ഞ തവണ ട്രംപി നെ തുണച്ച 30 സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും ഇത്തവണ ട്രംപിനെ കൈവിടുമെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്

പക്ഷേ ഇന്ത്യൻ വംശജരിൽ ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിയിലാണ് നരേന്ദ്ര മോദി ട്രംപിനെ പിന്തുണക്കുന്നു എന്നതാണ് അതിന് കാരണമായി പറയുന്നത് ഡമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ഇന്ത്യൻ വംശജ കമല ഹാരീസ് ആണെങ്കിലും ഇന്ത്യൻ വംശജരിൽ ഏറെയൊന്നും സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല ട്രംപിൻ്റെ കറുത്ത വർഗ്ഗക്കാരോടുള്ള വിരോധം ചില സംസ്ഥാനങ്ങളിൽ നല്ല സൂചനകൾ തരുന്നില്ല കോവിഡ് പശ്ചാ ത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ ചർച്ച സജീവമാണ് അമേരിക്കയിലെ പല പ്രവിശ്യകളിലും കഴിഞ്ഞ ദിവസങ്ങളിൽ സിവിലിയൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം നടക്കുന്നുണ്ട്

ലോകം വളരെ സൂഷ്മതയോടെ നോക്കി കാണുന്ന തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്