Mavoist

ബ്രേക്കിംഗ് ന്യൂസ്

ഇവർക്ക് കാട്ടിലെന്താണ് ചെയ്യുന്നത് ?

By ദ്രാവിടൻ ഡസ്ക്

November 04, 2020

വയനാട്ടിലെ പടിഞ്ഞാറെ തറക്കടുത്ത് തണ്ടർബോൾട്ടിൻ്റെ വെടിയേറ്റ് സി പി ഐ (മാവോയിസ്റ്റ് ) നേതാവ് കൊല്ലപ്പെട്ടു തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകനാണ് മരിച്ച ആൾ എന്ന് ചില മനുഷ്യാവകാശ പ്രവർത്തകർ അവരുടെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുകയുണ്ടായി മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി പറയുന്നുവെങ്കിലും കൃത്യമായ വിവരം കേരളത്തിലെ മാവോയിസ്റ്റുകൾക്ക് പോലുമില്ല കഴിഞ്ഞ ഒക്ടോബറിലാണ് സേലം സ്വദേശി മണി വാസകമടക്കം മൂന്ന് പേർ നിലമ്പൂർ കാട്ടിൽ വെടിയേറ്റ് മരിച്ചത് 2016 ലാണ് എടക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ വരയൻ മലയിൽ കുപ്പുദേവ രാജനും അജിതയും വെടിയേറ്റ് മരിച്ചത്.കഴിഞ്ഞ ജനുവരിയിൽ വൈത്തിരിയിൽ ജലീൽ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടക്ക് പത്ത് പേർ ഇതിനകം കൊല്ലപ്പെട്ടു പരിക്ക് പറ്റിയവർ എത്രയെന്നോ അവിരിപ്പോൾ എവിടെയെന്ന് പോലും പോലീസോ സർക്കാരോ വെളിപ്പെടുത്തിയിട്ടില്ല

ഇവർക്ക് കാട്ടിൽ എന്താണ് പണി ആദിവാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ നിലവിലുണ്ട് അവരെല്ലാം രഹസ്യമായാണോ പ്രവർത്തിക്കുന്നത് കേരളത്തിൽ നക്സൽ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി സാംസ്കാരിക രംഗത്ത് പോലും അവരുടെ സാന്നിധ്യം ഇപ്പോഴില്ല ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മാവോയിസ്റ്റ് ഗ്രൂപ്പുകൾ അനുകൂലമായ സാഹചര്യം കേരളത്തിൽ ഇല്ല കഴിഞ്ഞ 45 വർഷത്തെ നക്സലൈറ്റ് ചരിത്രം ബാക്കി വെച്ചതും അതാണ്.

പത്തു പേരാണ് അടുത്ത കാലങ്ങളായി കേരളത്തിൽ കൊല്ല പ്പെട്ടതെങ്കിലും അതിൽ ഒരാൾ മാത്രമെ കേരളത്തിൽ നിന്നുള്ളതുള്ളൂ തമിഴ് നാട്കാരായിരുന്നു കൂടുതലും

കേരളത്തിലെ അവശേഷിക്കുന്ന മാവോയിസ്റ്റെന്ന് വിളിക്കുന്നവർ വിപ്ലവം മതിയാക്കി വീട്ടിലിരിപ്പാണ്.