calicut

പൊതു വിവരം

ബിരുദ വിദ്യാർത്ഥികൾ ശ്രദ്ധിക്കുക കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അറിയിപ്പ്

By ദ്രാവിടൻ ഡസ്ക്

November 04, 2020

2020- 2021 അധ്യയന വർഷത്തെ ബിരുദപ്രവേശനത്തോടനുബന്ധിച്ച് നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതു ‘മായിബന്ധപ്പെട്ട നിർദ്ദേശങ്ങൾ

മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടി ഹയർ ഒപ്ഷനുകൾ നിലനിൽക്കുന്ന വിദ്യാർത്ഥികളെ നാലാം അലോട്ട്മെന്റിൽ പരിഗണിക്കുന്നതും ഹയർ ഒപ്ഷനുകൾ ലഭ്യമാവുന്നതനുസരിച്ച് നിലവിലെ അഡ്മിഷനുകൾ നഷ്ടപ്പെടുന്നതായിരിക്കും ‘ മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർക്കും,

അലോട്ട്മെന്റുകൾ ഇതുവരെ ലഭിക്കാത്തവർക്കും,

മുൻ അലോട്ട്മെന്റുകളിൽ നിന്ന് പുറത്തായവർക്കും. 05-11-2020 വൈകിട്ട് 5 മണി വരെ അപേക്ഷയിൽ എല്ലാ വിധ തിരുത്തലുകൾ വരുത്തുന്നതിനും പുതുതായി കോളേജ് – കോഴ്സ് ,ഒപ്ഷനുകൾ ഉൾപെടുത്തുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കും.

മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം സ്വീകരിക്കാത്ത വിദ്യാർത്ഥികളെയും,

ഒന്നാമത്തെ ഒപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെയും ,

മുഴുവൻ ഹയർ ഒപ്ഷൻ ക്യാൻസൽ ചെയ്ത വിദ്യാർത്ഥികളെയും നാലാം അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല.

എഡിറ്റിങ് സൗകര്യത്തെ ഉപയോഗിച്ച മുഴുവൻ വിദ്യാർത്ഥികളും പുതുക്കിയ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.

മൂന്നാം അലോട്ട്മെന്റ് ലഭിച്ച് ഹയർ ഒപ്ഷനുകൾ നിലനിർത്തി അഡ്മിഷൻ എടുത്തവരെയും എഡിറ്റിങ് സൗകര്യം ഉപയോഗിച്ചവരെയും ഉൾകൊള്ളിച്ചാണ് നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.

news desk dhravidan.com