raid news

ബ്രേക്കിംഗ് ന്യൂസ്

ബിനിഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജൻസികൾ അതിര് കടക്കുന്നുവോ?

By ദ്രാവിടൻ ഡസ്ക്

November 05, 2020

ബിനിഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജൻസികൾ അതിര് കടക്കുന്നുവോ?

സംസ്ഥാനം ഭരിക്കുന്ന പാർട്ടി സിക്രട്ടറിയുടെ മരുമകളും കൊച്ചുമക്കളും 24 മണിക്കൂറായി വീട്ട് തടങ്കലിൽ. രാജ്യത്തെ ഫെഡറൽ ഘടനയെ അട്ടിമറിച്ചു കേന്ദ്ര ഏജൻസികൾ ഒരു സംസ്ഥാനത്ത് തങ്ങളുടെ അധികാരം അടിച്ചേൽപ്പിക്കുന്നത് എങ്ങനെയാണ് മലയാളികൾക്ക് നോക്കി നിൽക്കാൻ കഴിയുന്നത്. ബിനീഷിനെതിരെ അന്വേഷണം നടക്കട്ടെ സംസ്ഥാനം വേണ്ട സഹായം നൽകണം. പക്ഷേ രണ്ടര വയസായ കുട്ടിയെ പോലും തടങ്കലിൽ വെച്ചത് എന്ത് അനീതിയാണ് കാണിക്കുന്നത് .കേരളത്തെ കാശ്മീർ ആക്കുകയാണോ ജനാധിപത്യപരമായി തിരഞ്ഞെടുത്ത സംസ്ഥാന സർക്കാർ അടിയന്തരമായും ഇടപെടണം. ഏറ്റവും ചുരുങ്ങിയത് ബംഗാളിൽ മമ്മത ബാനർജി. സ്വീകരിച്ച ആർജ്ജവം എങ്കിലും കാണിക്കണം 24 മണിക്കൂറിലേറെ വീട്ട് തടങ്കിലടക്കപ്പെട്ട് അഭിഭാഷകനെയും, അടുത്ത ബന്ധുക്കളെ പോലും കാണാൻ അനുവദിക്കാതെ നടക്കുന്ന ഈ ജനാധിപത്യ വിരുദ്ധത സംസ്ഥാനത്തിന് അംഗീകരിക്കാൻ കഴിയില്ല

ഇ ഡിയുടെ പരിശോധനയിൽ ലഭിച്ചു എന്ന് പറയുന്ന രേഖകളിൽ അനൂപ് മുഹമ്മദിൻ്റെ ഡെബിറ്റ് കാർഡുമുണ്ട് പക്ഷേ ഈ കാർഡ് ഇ ഡി കൊണ്ട് വെച്ചെതാണെന്ന് ബിനീഷിൻ്റെ ഭാര്യ പറയുകയും ഇ ഡി തയ്യാറാക്കിയ മഹസറിൽ ഒപ്പിടാൻ വിസമതിക്കുകയു ചെയ്തു കഴിഞ്ഞ രാത്രി 9 മണിക്ക് അവസാനിച്ച റെയ്ഡിന് ശേഷം ഇ ഡി കാത്തിരിക്കുന്നത് ഒപ്പിന് വേണ്ടിയാണ് ഇത് എന്താണിത് കുടുംബം ഒപ്പിടാൻ തയ്യാറായിലെങ്കിൽ വീട്ട് തടങ്കൽ വെക്കലാണോ നിയമം അല്ലങ്കിൽ നിയമപരമായ വഴിയിലൂടെ പോവുകയോ

ഇ ഡി ക്ക് ആവശ്യമായ രേഖകൾ റിക്കവറി ചെയ്ത് കൊണ്ട് പോകാമെന്നിരിക്കേ രണ്ടര വയസുള്ള കുട്ടിയെ അടക്കം എന്തിനാണ് തടങ്കൽ വെച്ചത്