kuwait

പൊതു ചർച്ച

പ്രവാസികൾക്ക് ആസ്വാശമായികുവൈറ്റിൽ നിന്ന് വിമാന സർവ്വീസ്

By ദ്രാവിടൻ ഡസ്ക്

November 05, 2020

പ്രവാസികൾക്ക് ആസ്വാശമായികുവൈറ്റിൽ നിന്ന് വിമാന സർവ്വീസ്

പ്രവാസികൾക്കായി നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്. നിലവിലെ പട്ടിക അനുസരിച്ച് നവംബറിൽ 18 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തുന്നതാണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ വിമാനങ്ങളാണ് വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ നടത്തുന്നത്. കോഴിക്കോട് – 7, കൊച്ചി – 5, തിരുവനന്തപുരം – 3, കണ്ണൂർ – 3 എന്നിങ്ങനെയാണ് ഈ കാലയളവിൽ കേരളത്തിലേക്കുള്ള സർവീസുകൾ. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ചെന്നൈ, ഹൈദരാബാദ്, ജയ്‌പൂർ, അഹമ്മദാബാദ്, ലക്നൗ, മുംബൈ, ഡൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും കുവൈറ്റിൽ നിന്ന് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

This post has already been read 2957 times!