കെ കെ രാഗേഷ് ഡൽഹിയിൽ പോലീസ് കസ്റ്റഡിയിൽ
കർഷക സമരത്തിന് പിന്തുണ നൽകി സമര സ്ഥലത്തേക്ക് പോകാനൊരുങ്ങിയ സി പി എം നേതാവും രാജ്യസഭാ എം പി യുമായ കെ.കെ.രാഗേഷടക്കമുള്ള നിരവധി നേതാക്കളെ ഡൽഹി പോലീസ് വീട്ട് തടങ്കലിലാക്കി
ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, പി കൃഷ്ണപ്രസാദ്, സുഭാഷണി അലി എന്നിവരെയാണ് വിവിധയിടങ്ങളിൽ പോലീസ് തടങ്കലിൽ വെച്ചത്.
താൽക്കാലിക ജയിൽ പണിയാൻ രാംലീല മൈതാനം അടക്കം ഒൻപത് സ്റ്റേഡിയങ്ങൾ ഡൽഹി പോലീസ് പിടിച്ചെടുത്തു. ഡൽഹി സംസ്ഥാന സർക്കാറിൻ്റെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയങ്ങൾ വിട്ട് തരാൻ സംസ്ഥാന സർക്കാറിനോട് പോലീ സ് ആവശ്യപ്പെട്ടിരുന്നു. അനുവദിക്കാത്ത സാഹചര്യത്തിലാണ് ലഫ്റ്റനൻ്റ് ഗവർണ്ണരുടെ അനുമതിയോടെ സ്റ്റേഡിയങ്ങൾ പിടിച്ചെടുത്തത്.
ഡൽഹി നഗരത്തിൻ്റെ വിവിധയിടങ്ങളിൽ കർഷകർ ഉപരോധം നടത്തുകയാണ് പ്രധാന റോഡുകളും, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും സ്തംഭിച്ചിരിക്കുന്നു.
കർഷകരെ അറസ്റ്റ് ചെയ്ത് മൈതാനങ്ങളിൽ ഒരുക്കുന്ന താൽക്കാലിക ജയിലുകളിൽ പാർപ്പിക്കും. അങ്ങനെ വന്നാൽ ഒരു കലാപ സാധ്യതയും സർക്കാർ കാണുന്നു.