Jincy

ചെറുകഥ

ദൈവത്തിന്റെ വരദാനം

By ജിൻസി കെ.പി

December 09, 2020

Jincy

ദൈവത്തിന്റെ വരദാനം

രതീഷ് ഒരുപാട് സന്തോഷത്തിലായിരുന്നുഅന്ന്, കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി, ഒരുകുഞ്ഞിക്കാലു കാണാനുള്ള ആഗ്രഹം ഇന്ന് സഫലമാവാൻ പോവുകയാണ്, പക്ഷേ രൂപയുടെ കാര്യം ഓർത്തപ്പോൾ അവനു പേടിതോന്നി, അവളൊരു പൊട്ടിപെണ്ണാണ്. പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ അവൻ ഹോസ്പിറ്റലിലേക്ക് പോകാൻ തിടുക്കപെട്ടു, മനസ് പല കോണിലേക്കും ചലിച്ചു കൊണ്ടിരിക്കുന്നു, “എന്താകും എന്നൊരു നിശ്ചയോ ഇല്ല്യാ.

ഹോസ്പിറ്റലിൽ എത്തുബോളെക്കും ഇത്തിരി വൈകിപോയിരുന്നു, വേദനവന്നത് കാരണം അവളെ ലേബർറൂമിലേക്ക് കൊണ്ടു പോകുകയായിരുന്നു, “കൃത്യ സമയത്തെത്തി, അല്ലേൽ അവളുടെ കുടുംബക്കാരുടെ മുന്നിൽ കൊറച്ചിലായേനെ”, ഒന്നാശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു അവനവളെ “നീ പേടിക്കേണ്ടാട്ടോ, നല്ലോണം പ്രാർത്ഥിച്ചോ, ഞാനിവിടയിരുന്നും പ്രാർത്ഥിക്കാം, ദൈവം നമ്മളെ കാക്കും”,

പിന്നീട് രൂപയെ ലേബർ റൂമിനുള്ളിലേക്ക് വേഗത്തിൽ കൊണ്ടു പോയി, രതീഷാണെങ്കിൽ പ്രാർത്ഥനയോടെ പുറത്തിരിക്കുന്നു, ഏകദേശം ഒന്നുരണ്ടു മണിക്കൂറിനു ശേഷം ഒരു നഴ്സ് പുറത്തുവന്നു ചോദിച്ചു “രൂപയുടെ ആൾക്കാരുണ്ടോ”, അവൻ ഇരുന്നിടത്തുനിന്നും ചാടി എഴുന്നേറ്റു എന്നിട്ടു പറഞ്ഞു, ആ ഉണ്ട് ഞാൻ രൂപയുടെ ഭർത്താവാണ്, അപ്പോൾ മറ്റൊരു നഴ്സ് ഒരു കുഞ്ഞുമായി വരുന്നുണ്ടായിരുന്നു, അവരാകുഞ്ഞിനെ അവന്റെ കൈയ്യിൽ ഏൽപ്പിച്ചു., എന്നിട്ട് പറഞ്ഞു “പെൺ കുഞ്ഞാണ് ” അപ്പോൾ അവൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, “ആണായാലും പെണ്ണായാലും ഞങ്ങൾക്ക് ഒരു പ്രശ്ന്നോ ഇല്ല, ഒരു കുഞ്ഞിനെ കിട്ടിയല്ലോ, അതു മതി. അവന് ഒരുപാട് സന്തോഷമായി, കുഞ്ഞിനെവാരിയെടുത്ത് ചുംബിച്ചു, പെട്ടന്നാണ് അവന്റെ കണ്ണുകൾ കുഞ്ഞിന്റെ വലതു കൈയ്യിലേക്ക് പതിഞ്ഞത്, ആ പൊന്നോമനയ്ക്ക് വിരലുകൾ ഉണ്ടായിരുന്നില്ല. അടുത്തനിമിഷം തന്റെ ഉള്ളിൽനിന്നൊരു തീഗോളം കത്തിയമരുന്നത് പോലെ അവനു തോന്നി. അവന്റെ മനസ് ഇളകി മറിയുന്നുണ്ടായിരുന്നു, “ഇനി ഞാനെങ്ങനെയാ അവളെയൊന്നാശ്വസിപ്പിക്കുന്നേ” അവൻ ചിന്തിച്ചു. അവളടുത്തേക്ക് അവൻ ചെല്ലുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു. അവനവളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു “നീ കരയണ്ടെടി ഈ പൊന്നോമനയെ നമുക്ക് ദൈവം അറിഞ്ഞു തന്നതാ, നമ്മള കൈയ്യിൽ ഇവൾ സുരക്ഷിതയാണെന്ന വിശ്വാസത്തോടെ”., പക്ഷേ ഈ കുഞ്ഞ് പിറന്നതോട് കൂടി അവന്റെ ജീവിതം ഒന്ന് കലങ്ങി മറിഞ്ഞു എന്നുതന്നെ പറയാം കാരണം കുഞ്ഞിന്റെ ഈ ഒരു വൈകല്യം കാരണം, വീട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങിഅവനും രൂപയും തമ്മിൽ പിരിഞ്ഞു, പ്രണയവിവാഹം ആയതിനാൽ അവളുടെ വീട്ടുകാർക്ക് പണ്ടേ അവനെ അത്ര പോരായിരിന്നു, പിന്നെ കുഞ്ഞിന്റെ വൈകല്യം കൂടിയായപ്പോൾ പിരിയാൻ അവളും താല്പര്യം കാട്ടി, പിന്നെ വാശിപിടിക്കാനൊന്നു അവനും നിന്നില്ല കുഞ്ഞിനെ അവൻ ഏറ്റെടുത്തു. മൂന്നുവർഷത്തിനു ശേഷം രൂപ മറ്റൊരാളുമായി വിവാഹിതയായി, അത് അവൻ അറിഞ്ഞു. പിരിഞ്ഞതിനുശേഷം രണ്ടു തവണ അവൾ മോളെ കാണണം എന്നാവശ്യപ്പെട്ടിരുന്നു പിന്നീട് ഒന്നും ഉണ്ടായില്ല. മകൾ വളർന്നു വരികയാണ് ഒരച്ഛനു മാത്രം ഒരു മകളെ വളർത്തുക എന്നത് പ്രയാസമുള്ള കാര്യമാണ് പിന്നെ കുട്ടിയുടെ വൈകല്യവും, ഇതിനെ ഒന്നും വകവെക്കാതെ അവൻ മകളെ ഒരുകുറവും വരുത്തതെ തന്നെ വളർത്തി ജന്മനാവിരലുകൾ ഇല്ലാത്ത പെൺ കുട്ടിയതിനാൽ കൂട്ടുകാർക്കിടയിലും മറ്റും ആ കുട്ടി ഒരു പരിഹാസകഥാപാത്രമായിമാറിത്തുടങ്ങി. പലരും അവനോട് മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടാറുണ്ടായിരുന്നു, അവരോടൊക്കെ അവനൊരു മറുപടി മാത്രം എനിക്കെന്റെ മോളെ നന്നായി വളർത്തണം അതിനിടയിലേക്ക് ഇനി ആരും വേണ്ട. പിന്നെ പിന്നെ അവനെ ആരും ഉപദേശിക്കാൻ നിൽക്കാതെയായി.മറ്റു ചിലർ പറയുന്നത് ഈ വിരലില്ലാത്ത പെങ്കൊച്ചിനെ എന്ത് പഠിപ്പിച്ചിട്ടും കാര്യോ ഇല്ലെടാ എന്നാണ്. അല്ലെങ്കിൽതന്നെ ആരീ പെണ്ണിനെസ്വീകരിക്കും. അവൻ അവരുടെ പറച്ചിലുകൾക്കൊന്നും കാത്കൊടുക്കാറെയില്ല. കുറച്ചു വർഷങ്ങൾക്ക് ശേഷം മകൾ വളന്നു, അവാനോളമായി, ഇപ്പോ അച്ഛൻന്റെ തണലിൽ വളർന്ന, അല്ലെങ്കിൽ ഒരു പെയിന്റ് പണിക്കാരൻ വളർത്തിയ മകൾമാത്രമല്ല ഇന്ന് ആ പെൺ കുട്ടി. ഒരു ജില്ലഭരിക്കുന്ന ഉദ്യോഗസ്ഥയാണ്, ജില്ലാ കളക്ടർ ഗായത്രി രതീഷ്