കവിതകൾ

ഒറ്റക്കായി പോകുന്ന വീടുകൾ

By ദ്രാവിടൻ ഡസ്ക്

March 01, 2021

ഒറ്റക്കായി പോകുന്ന വീടുകൾ ——————————————- മകളെ സ്‌കൂളിൽ വിട്ടു വരുമ്പോഴാണ് ഒറ്റക്കായി പോയ വീടുകൾ കണ്ടത് .

കുഞ്ഞുങ്ങളെല്ലാം സ്‌കൂളിലേക്കും , വീട്ടുകാരെല്ലാം പണിയിടങ്ങളിലേക്കും പോയ് കഴിയുമ്പോൾ ഏകാന്തമായിപ്പോകുന്ന അകത്തളങ്ങളുടെ വിഷാദം നിറഞ്ഞ വീടുകൾ .

കുഞ്ഞുങ്ങളുടെ ഒച്ചയനക്കമോ അടുക്കളയിലെ ഊണൊരുക്കമോയില്ലാതെ മൗനം കടഞ്ഞു , ചെരുപ്പുകളുടെ പുറം കാവലില്ലാതെ ഒറ്റക്കായി പോയ വീടുകൾ.

ഇല പൊഴിഞ്ഞ മേപ്പിൾ മരമൊരു പുതുനാമ്പിനായ് കാത്തിരിക്കും പോൽ , വഴിയിലേക്ക് കണ്ണും നട്ടിരിക്കുന്നു ഒറ്റക്കായി പോയ വീടിൻ വിഷാദങ്ങൾ. —-