വറ്റാത്ത സമുദ്രങ്ങൾ. ——————- പെണ്ണേ, ഈ വറുതിയിലും വറ്റാത്ത സമുദ്രങ്ങൾ നീ സ്വപ്നം കാണാറുണ്ടൊ…?
സൂര്യകാന്തിയുടെ തണലിൽ വിരിയുന്ന നമ്മുടെ പ്രതീക്ഷകളെ നോക്കി നീയെന്തിനാണ് നെടുവീർപ്പിടുന്നത്..?
കാട്ടുപെണ്ണിന്റെ കണ്ണിലെ ചോരചുവപ്പ് എവിടെയാണ് നിനക്ക് നഷ്ടപ്പെട്ടത്.?
തിരിച്ചറിവിന്റെ പാഠഭേദങ്ങൾ സമ്മാനിച്ച തണുത്ത ബീജത്തിന്റെ തീപ്പൊരി അടിവയറിനെ അസ്വസ്ഥമാക്കുമ്പോഴും.
പെണ്ണേ നീ വറ്റാത്ത സമുദ്രങ്ങൾ സ്വപ്നം കാണാറുണ്ടൊ…?
ചന്തു-
This post has already been read 2914 times!