ഇലക്ഷൻ വാർത്തകൾ

മയ്യഴി പുഴയുടെ തീരങ്ങളിലെ ചളിയിൽ മയ്യഴിയുടെ രാഷ്ട്രീയം ദുർഗ്ഗദ്ദ പൂരിതമാവുന്നുവോ?

By ദ്രാവിടൻ ഡസ്ക്

April 01, 2021

മയ്യഴി പുഴയുടെ തീരങ്ങളിലെ ചളിയിൽ മയ്യഴിയുടെ രാഷ്ട്രീയം ദുർഗ്ഗദ്ദ പൂരിതമാവുന്നുവോ?

മയ്യഴിയുടെ സാഹിത്യകാരൻ ( വ്യക്തിപരമായി എനിക്ക് ഇഷ്ടമല്ല) എം മുകുന്ദൻ്റെ വിഖ്യാത നോവൽ മയ്യഴിപ്പുഴയുടെ തീരങ്ങൾ മലായളവായനക്കാർ ചർച്ച ചെയ്യുന്ന കാലത്ത് ആ നോവലിനെ കുറിച്ച് ഏറ്റവും രസകരമായ കമൻ്റ് ഖസാക്കിൻ്റെ ഇതിഹാസം രചിച്ച (എനിക്ക് ഏറെ ഇഷ്ടമുള്ള ) ഒ.വി.വിജയ ൻ്റെതായിരുന്നു. ഒരേയൊരു വാചകത്തിൽ അദ്ദേഹം എം മുകുന്ദൻ്റെ പുസ്തകത്തെ വിലയിരുത്തി ” മയ്യഴി പുഴയുടെ തീരങ്ങളിൽ തീട്ടകട്ട ” കൃത്യമായ വിലയിരുത്തൽ

അതേ രീതിയിലാണ് മയ്യഴിയുടെ രാഷ്ട്രീയം കടന്ന് പോകുന്നത്. മുൻ മന്ത്രിയും മയ്യഴിയിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൻ്റെ അതികായനുമായ ഇ.വത്സരാജ് മത്സര രംഗത്ത് നിന്ന് മാറി നിന്നത് ഏറെ കൗതുകമുളവാക്കുന്നതായിരുന്നു . പുതിയ ആളുകൾക്ക് വഴിയൊരുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞ് വെച്ചത്. യാഥാർത്ഥ്യം അതായിരുന്നോ അല്ല എന്നാണ് മയ്യഴിവർത്തമാനം.

പോണ്ടിച്ചേരിയിൽ വെച്ച് ബി ജെ പി യുമായി നടന്ന ഡീലാണിത്.

വത്സരാജിനെതിരെ നടക്കേണ്ടിയിരുന്ന ഇ ഡി യുടെ അന്വേഷണം പെടുന്നനെ ഇല്ലാതായത് ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതാണ്.

പോണ്ടിച്ചേരിയിലെ കോൺഗ്രസിൻ്റെ അവസ്ഥ വളരെ സോചനീയം തന്നെയാണ് വത്സരാജിന് നേരിട്ട് ബി.ജെ.പി യിലേക്ക് പോകാൻ കേരളത്തിൻ്റെ രാഷ്ട്രീയമായി ബന്ധപ്പെട്ട് നിൽക്കുന്ന മാഹി രാഷ്ട്രീയത്തിന് സാധ്യമാവുകയില്ല.

അത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസിൽ നിന്ന് കൊണ്ട് തന്നെ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുകയെന്നത്. രമേശ് പറമ്പത്തിൻ്റെ സ്ഥാനാർത്ഥിത്വം, കെ മോഹനനെ രംഗത്തിറക്കിയത്, സത്യൻ കേളോത്തിൻ്റെ പ്രതിഷേധം എല്ലാം വത്സരാജിൻ്റെ പദ്ധതികൾ തന്നെ. എൻ. രംഗസ്വാമി കോൺഗ്രസ്സ് വിട്ട് പോയിട്ടും വത്സരാജുമായി ഇപ്പോഴും നല്ല ബന്ധം നിലനിർത്തുന്ന എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്.

പോണ്ടിച്ചേരിയിൽ രംഗസ്വാമി, ബി.ജെ.പി സർക്കാരുണ്ടായാൽ വീണ്ടും വത്സരാജിന് നല്ല കാലം വരും

വാൽക്കഷണം: എന്തിനണ്ണാ പിന്നെ രമേശ് പറമ്പത്തും, സത്യൻ കേളോത്തും തമ്മിൽ തല്ലണത്