വിത്ത് സംഭരിച്ചില്ല ; നെൽക്കൃഷി പ്രതിസന്ധിയിലേക്ക് .
പാലക്കാട് ജില്ലയിലെ രണ്ടാം വിള നെൽകൃഷി ആരംഭിക്കുവാൻ ദിവസങ്ങൾ കുറഞ്ഞു വരവേ വിത്ത് സംഭരണം അനിശ്ചിതത്വത്തിൽ തന്നെ . നെൽ വിത്തുകളുടെ മുളശേഷി സംബന്ധിച്ച സാംമ്പിൾ പരിശോധനാ ഫലം അനന്തമായി നീളുന്നതാണ് പ്രശ്ന കാരണം . ഏപ്രിൽ ആദ്യവാരത്തിലാണ് ആലപ്പുഴയിലെ വിത്തു പരിശോധന ലാബിലേക്ക് ഗുണ നിലവാര പരിശോധനക്കായി വിത്തുകൾ കർഷകർ അയച്ചത് .എന്നാൽ ഇതുവരെയായും പരിശോധന ഫലം തിരികെ ലഭിച്ചിട്ടില്ല . ഈ ഫലത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ സംസ്ഥാന വിത്തു വികസന അതോററ്റി ഓഫീസിൽ നിന്ന് ടാഗ് നമ്പർ കൂടി ലഭ്യമായാലേ കർഷകരിൽ നിന്നും വിത്തു വികസന അതോററ്റി നെൽവിത്ത് സംഭരിക്കുകയുള്ളൂ .തെരഞ്ഞെടുപ്പും ,കോവിഡും മൂലം ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതായിരുന്നു കാലതാമസത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം . നിലവിൽ കർഷകർ വിത്തിനായി 13 ശതമാനം ഈർപ്പത്തിൽ നെല്ല് സംഭരിച്ചു വെച്ചിരിക്കുന്നത് .സംഭരണം അനിശ്ചിതത്വത്തിലായതിനൊപ്പും വേനൽ മഴ കൂടിയതോടെ നെല്ലിന്റെ ഈർപ്പം കൂടി വരുന്നു ന്നതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട് . സംഭരണം വൈകുന്നത് രണ്ടാം വിള കൃഷിയെ ഏറെ ദോഷകരമായി ബാധിക്കുമെന്ന വലിയ ആശങ്കയിലാണ് പാലക്കാട്ടെ നെൽ കർഷകർ .