പൊരുത്തമില്ലാത്ത കുരുത്തകേടുകൾ
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ അവശേഷിക്കേ സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും മുൾമുനയിൽ നിർത്തി കൊണ്ട് ചേനലുകൾ നടത്തുന്ന അപ്രഖ്യാപിത ഫലപ്രഖ്യാപനങ്ങൾ. കുരുത്തകേടിൻ്റെ പറുദീസയാവുകയാണ്.
ചേനലുകൾ മാറ്റുന്നതിനു സരിച്ച് സ്ഥാനാർത്ഥികൾ ജയിക്കുകയും പരാജയപ്പെടുകയുമാണ്.
തലശ്ശേരിയിലെ യു ഡി എഫ് സ്ഥാനാർത്ഥി നില മെച്ചപ്പെടുത്തുമെന്ന് ഒരു ചാനൽ വാർത്തയിട്ടപ്പോൾ ബോധരഹിതനായി വേറൊരു കോൺഗ്രസ് നേതാവ്. എനി അതെങ്ങാനും സത്യമായാൽ ഹൃദയം പൊട്ടി ചാവും തലശ്ശേരിയിലെ ചില കോൺഗ്രസ് നേതാക്കൾ.
കണ്ണൂരിൽ സതീശൻ പാച്ചേനി എല്ലാ സർവ്വേകളിലും പിറകോട്ട് എന്ന വാർത്ത കേട്ടയുടനെ തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ ഉച്ചഭാഷിണി വാടകക്കാരൻ തുരു തുരാ ഫോൺ വിളിയായിരുന്നു. തോറ്റാൽ അയാൾക്ക് കിട്ടാനുള്ള ബാക്കി കാശ് കിട്ടില്ലെന്ന് ഉറപ്പാണ്.
മനോരമ ചേനലിൽ കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ധിഖ് 30 ശതമാനം വോട്ടിൻ്റെ മുൻതൂക്കം പ്രവചിച്ചപ്പോൾ എതിർ സ്ഥാനാർ ശ്രേയസ്സ് കുമാറിൻ്റെ സ്വന്തം ചേനലായ മാതൃഭ്യൂമി ടി.സി ദ്ധിഖിനെ തോൽപ്പിച്ച് കളഞ്ഞു.
ബേപ്പൂരിൽ മുഹമ്മദ് റിയാസിനെ തോൽപ്പിച്ച മനോരമ വാർത്ത കണ്ട് മനസ്സിൽ ലഡു പൊട്ടിയ നിരവധി പേരുണ്ട് സി പി എം ൽ. മാതൃഭൂമി 120 സീറ്റുകളാണ് എൽഡിഎഫിനെന്ന് അങ്ങനെ വന്നാൽ സി പി ഐ യുടെ കാര്യം എന്താവും സി പി എം .കേവല ഭൂരിപക്ഷം നേടിയാൽ ഘടകകക്ഷികൾ വെറും പിറകടലാസുകളായി മാറും.
പാലയിൽ ജോസ് കെ മാണി തോറ്റു…. ജയിച്ചു ചേനൽ മാറ്റി… മാറ്റി വെച്ചാൽ നമ്മുക്കിത് കാണാം
തീർത്തും വിശ്വാസ രാഹിത്യമാണ് പ്രവചനങ്ങൾ യാതൊരു ശാസ്ത്രീയതയും ഇല്ലാത്തത്