ldf

പൊതു ചർച്ച

ഉറപ്പിച്ചു ഇടതുപക്ഷം .

By ദ്രാവിടൻ ഡസ്ക്

May 05, 2021

ഉറപ്പിച്ചു ഇടതുപക്ഷം .

സംസ്ഥാന നിയമസഭയിൽ തുടർച്ചയായി രണ്ടു തവണ അധികാര പക്ഷത്തിരിക്കുക എന്ന ഇടതുമോഹത്തിന് ഒപ്പമായിരുന്നു ഇത്തവണ കേരള ജനത. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടിയാണ് ഇപ്രാവശ്യം പിണറായി വിജയൻ തിരുവനന്തപുരത്തെത്തിയത് .99 സീറ്റുകൾ ആണ് ഇടതിന് ലഭിച്ചത് .( പെരിന്തൽമണ്ണയിലെ യുഡിഫ് വിജയത്തിനെതിരെ ഇടത് സ്ഥാനാർത്ഥി കോടതിയിലെത്തിയിട്ടുണ്ട് ) അനുകൂലമായാൽ ഇടതിന് സെഞ്ച്വറി നേടാം . ഭരണം പ്രതീക്ഷിച്ച വലതിനും ,മികവ് പ്രതീക്ഷിച്ച എൻഡിഎ ക്കും വലിയ തിരിച്ചടി തന്നെയാണ് ലഭിച്ചത് . എങ്ങനെയായും ഇത്തവണ നേടാം എന്ന യുഡിഫ് ആത്മവിശ്വാസം ചോർന്നേപോയി . തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയും പഠിക്കാതെ അഹന്തകൊണ്ട് മുന്നോട്ട് പോയത് തന്നെയാണ് പ്രധാന പ്രശ്നം .പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളം ഇവിടെയെത്തിയ രാഹുൽ ഗാന്ധിയിലൂടെ ഒരു പ്രധാനമന്ത്രിയെ പ്രതീക്ഷിച്ചു .അതുകൊണ്ട് തന്നെ കൂടെ നിന്നു .ഇത് പാർട്ടി മികവാണെന്ന് ഉന്നത നേതാക്കൾ കരുതി .അതോടെ അവർ സ്വപ്നത്തിൽ അഭിരമിക്കുവാൻ തുടങ്ങി . തദ്ദേശത്തിൽ പോയി ,പഠിച്ചില്ല .ഇപ്പോൾ നിയമസഭയിൽ പോയി പഠിക്കുമോ ഇനിയെങ്കിലും കോൺഗ്രസ്സ് .ഗ്രൂപ്പു കളിയും ,കൂടെ നിന്ന് വാരി വീഴുത്തുന്നതും തന്നെയാണ് പ്രശ്നം .പാർട്ടിക്ക് താഴെ തട്ടിൽ പ്രവർത്തമേയില്ല .കാരണം എല്ലാവരും കെപിസിസി ,ഡിസിസി നേതാക്കളാണ് . മൈതാനങ്ങളിൽ ഭാരവാഹി യോഗം വിളിക്കേണ്ട അവസ്ഥയാണിന്ന് .അത്രയും നേതാക്കന്മാരാണ് .അവർ തന്നെയാണ് പ്രശ്നം .സ്വന്തം വാർഡിൽപ്പോലും പത്ത് ആളുകളുടെ ബലമില്ലാത്തവർ ആണ് മിക്ക നേതാക്കളും .( ശക്തരായവരും ഏറെയുണ്ടേ) ഗ്രൂപ്പ് ബലത്തിലും ,നേതാക്കളുടെ ബലത്തിലും ഭാരവാഹികളായവർ ഏറെയാണ് .ഇവരൊന്നും കൃത്യമായ ചുമതലകൾ വഹിക്കാത്തതും ,ജനകീയ ഇടപെടലുകൾ നടത്താത്തതും ആണ് പ്രധാന പരാജയകാരണം .ശക്തമായ താഴെ തട്ട് സംവിധാനം പാർട്ടിക്ക് അത്യാവശ്യമായിരിക്കുന്നു .ഒപ്പം ഘടകകക്ഷികൾക്ക് മാന്യമായ പരിഗണനയും, ബഹുമാനവും നൽകുന്നതിൽ ഇത്തവണ കോൺഗ്രസ് പരാജയപ്പെട്ടു .ലീഗിന് വിധേയനായി നിൽക്കുന്ന എന്ന തോന്നൽ ഭൂരിപക്ഷ സമുദായത്തിനുണ്ടായി .അവർ വോട്ട് നൽകാതെ കൈവിടുകയും ചെയ്തു .ഏറെക്കാലമായി അംഗങ്ങളായവർക്ക് തന്നെ ഇനിയും സീറ്റ് നൽകണമെന്ന് ഉമ്മൻ ചാണ്ടിയുടെ കടുംപിടുത്തും സ്വന്തം ഗ്രൂപ്പ് സംരക്ഷകനാകുവാൻ ശ്രമിച്ച ചെന്നിത്തല, ഇതിനിടയിലൂടെ രാജാവാകാൻ പറ്റുമോ എന്ന് ശ്രമിച്ച വേണുഗോപാൽ ,എന്താണ് പറയേണ്ടത് ,ചെയ്യേണ്ടത് എന്നറിയാത്ത മുല്ലപ്പള്ളി ,ഹസ്സനാദികൾ എല്ലാവർക്കും റോളുകൾ ഭംഗിയാക്കി .പ്രവർത്തിക്കുന്ന കെ.സുധാകരൻ ,എ വി ഗോപിനാഥ് തുടങ്ങിയ ഏറെ നേതാക്കളെ ഒതുക്കി നിർത്തയും തോൽവിയുടെ ഭംഗി കൂട്ടി .ആരാന്ന് നേതാവെന്ന് ഉറച്ചു പറയാൻ പേടിയുണ്ടായിരുന്ന യുഡിഫ് അങ്ങനെ അറബിക്കടലിൽ മുങ്ങി. ഇടതാവട്ടെ ഏറെ പ്രതിസന്ധിയിലൂടെ ഭരണം കടന്നു പോയപ്പോഴും പിണറായി എന്ന കരുത്തിൽ ശക്തമാവുകയായിരുന്നു .ഇടത് പ്രവർത്തകർ പ്രത്യേകിച്ച് സിപിഎം പ്രവർത്തകർ മഹാമാരി കാലത്ത് ജനങ്ങളുടെ ഒരു കൈ അകലത്തിൽ തന്നെ നിന്നു .കൂടെയുണ്ടിവരും പിണറായിയും എന്ന തോന്നൽ ജനങ്ങൾക്കവർ നൽകി .ഘടകകക്ഷികളെ മാന്യമായി പരിഗണിക്കുകയും ,വലുപ്പവ്യത്യാസമില്ലാതെ ഒരുമിച്ച് ചേർന്നു നിൽക്കുകയും ചെയതത് ഇടത് വിജയത്തിന് കാരണമായി . എൻഡിഎക്ക് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് നൽകിയത് .കൂടുതൽ കിട്ടാത്തത് പോട്ടെ ഉള്ളതുo പോയി കിട്ടി .കേന്ദ്ര ഭരണ പാർട്ടി എന്ന ബി ജെ പി യുടെ അഹന്തയും ,പ്രവത്തനമില്ലായ്മയും തന്നെയാണ് പ്രശ്നം .നേതാക്കൾ പാർട്ടിയായി ബിജെപി മാറി .വിടുവായത്തം ദിവസവും പറഞ്ഞു നടക്കുന്ന കുറെ നേതാക്കളുടെ കൂട്ടം .തുടർച്ചയായി ഒരു മണ്ഡലത്തിൽ മത്സരിക്കുകയും ,പ്രവർത്തിക്കുകയും ചെയ്യാതെ പാറി നടന്നു മത്സരിക്കുന്ന നേതാക്കൾ .സുരേന്ദ്രനാവട്ടെ മഞ്ചേശ്വരത്ത് തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്നുവെങ്കിൽ വിജയിക്കാമായിരുന്നു .ഈഴവ വോട്ട് കണ്ട് കോന്നിയിൽ പോയി മൂന്നാമനായി ,മഞ്ചേശ്വരവും പോയി . പാർട്ടിയുടെ മൊത്തം വോട്ട് ലഭ്യതയിലും കഴിഞ്ഞ വണത്തെക്കാൾ കുറവ് വന്നു .സാമ്പത്തിക മടക്കുള്ള എല്ലാ സൗകര്യങ്ങളും ഇത്തവണ യഥേഷ്ടം ലഭിച്ചിട്ടാണീയവസ്ഥ .കേന്ദ്ര അധികാര സുഖത്തിൽ നടന്ന് ജനങ്ങളുമായി ബന്ധമില്ലാത്തത് തന്നെയാണ് പ്രശ്നം .ഒപ്പമുള്ള ഘടകകക്ഷികളെ പേരിന് പോലും ഗൗനിച്ചില്ല . ജനങ്ങൾ ജനപക്ഷത്തുള്ളവർക്കൊപ്പം മാത്രമാണ് എന്നത് തന്നെയാണീ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിച്ചു പറയുന്നത് .