കെസി ഔട്ടാവുന്നു ,ചെന്നിത്തല ഇന്നാവുന്നു .’….
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ കെ.സി വേണുഗോപാലിന്റെ അവസ്ഥ പരുങ്ങലിലാവുന്നു . സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും തീരുമാനങ്ങളും ,കൈകടത്തലുകളും എല്ലാം തിരച്ചടിക്ക് മികച്ച കാരണമായി എന്നാണ് പൊതു വിലയിരുത്തൽ . രാഹുലിന്റെ പിന്തുണയോടെ ചെന്നിത്തലക്കും ,ഉമ്മൻ ചാണ്ടിക്കും ഇടയിലൂടെ മുഖ്യമന്ത്രിയാവാന് കെസി മനസ്സുവെച്ചിരുന്നത് . അതിനായി തന്റെ വിശ്വസ്തർക്ക് സീറ്റും ഉറപ്പിച്ചിരുന്നു .ഇരിക്കൂർ പോലെയുള്ള സീറ്റുകൾ ദേശീയ ശക്തികൊണ്ട് പിടിച്ചെടുക്കുകയായിരുന്നു അദ്ദേഹം .തന്റെ നോമിനിക്ക് വേണ്ടിയായിരുന്നു ഈ പ്രവർത്തനം കെസി നടത്തിയത് .ഒപ്പം ജില്ല അദ്ധ്യക്ഷന്മാരിലെ ഭൂരിപക്ഷത്തെയും തനിക്കൊപ്പം നിർത്തി പുതിയ ഗ്രൂപ്പ് തന്നെ സൃഷ്ടിച്ചിരുന്നു .അങ്ങനെ രമേശിന്റെ ഒപ്പമുള്ള മിക്കവരും കെസിക്കൊപ്പമായി .രമേശാവട്ടെ തനിക്കൊപ്പമുള്ളവരെ കൂടെ നിർത്താൻ ശ്രമിക്കാതെ മുഖ്യമന്ത്രിക്കായി ഓടി നടക്കുകയായിരുന്നു .തെരഞ്ഞെടുപ്പിന് മുൻപ് കെ.സുധാകരനെ പാർട്ടി അദ്ധ്യക്ഷനാക്കി സംഘടന ഊർജ്ജസ്വലമാക്കാനുള്ള നീക്കം ഇല്ലാതായതിനു പിറകിലും കെസിയാണെന്ന് എതിരാളികൾ പറയുന്നു .കേരളത്തിൽ ഭരണത്തിലെത്തിയാൽ ദേശീയ തലത്തിൽ തന്നെ പാർട്ടിക്ക് ഉണർവ്വ് ലഭിക്കുമെന്ന ചിന്തയിലായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം .ഒപ്പം നേതൃത്വം മാറണമെന്ന് പറയുന്ന നേതാക്കന്മാരെ നിശബ്ദരാക്കാനും വിജയം സഹായിക്കുമായിരുന്നു .എന്നാൽ ആ പ്രതീക്ഷകളെല്ലാം പോയി .ഇതോടെ ഡൽഹിയിലെ കെസിയുടെ നിലനിൽപ്പ് പരുങ്ങലിലായി .സംഘടന ചുമതലയിൽ നിന്ന് മാറ്റുമെന്നും അറിയുന്നു .കേരളത്തിൽ നേതൃമാറ്റം വന്നാൽ രമേശിനെ ദേശീയ തലത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം .മികച്ച സ്ഥാനം അവിടെ നൽകും .ഒപ്പം രമേശ് ശക്തനായി മാറും.ഇതോടെ കെസിക്കൊപ്പം കൂടിയവരൊക്കെ കളം മാറുമെന്നുറപ്പ് . മുരളിയോ,സുധാകരനോ സംസ്ഥാന നേതൃത്വത്തിലെത്തിയാൽ കേരളത്തിലും നിലനിൽപ്പില്ലാതാവും കെസിക്ക് .
This post has already been read 1562 times!