കാനം മന്ത്രിമാരുമായി സിപിഐ
പുതിയ പിണറായി മന്ത്രിസഭയിലെ സിപിഐ പ്രതിനിധികളെല്ലാം കാനം വിശ്വസ്തർ. എതിർപക്ഷത്തുള്ളവരെയെല്ലാം ഒന്നാകെ ഒതുക്കി നിർത്തിയാണ് കാനം ഗ്രൂപ്പ് തങ്ങളുടെ സമഗ്രാധിപത്യം ഉറപ്പിച്ചത് .സംസ്ഥാന എക്സിക്യൂട്ടിലിൽ നിന്ന് കെ.രാജൻ ,പി.പ്രസാദ്, ജെ. ചിഞ്ചുറാണിയും ,സമിതിയിൽ നിന്ന് ജെ ആർ അനിലും ,ചിറ്റയം ഗോപകുമാറും ആണ് ഇത്തവണ ഭരണരംഗത്തേക്കെത്തുന്നത്.ഇവരിൽ രാജനും ,ചിറ്റയവും ഒഴിച്ചുള്ളവരെല്ലാം ആദ്യമായി നിയമസഭ അംഗങ്ങളാവുന്നവരാണ് .പരിചയസമ്പരായ പി.എസ് സുപാൽ ,ഇ കെ വിജയൻ ,സി.എസ് ജയലാൽ എന്നിവരെ നിഷ്ക്കരുണം വെട്ടിമാറ്റി .മൂന്ന് ടേം ആണ് ഒരാൾക്ക് പാർട്ടി മത്സരിക്കുവാൻ അവസരം നൽകുന്നത് .വിജയൻ മൂന്നാം ടേമിലാണ് .ഇദ്ദേഹത്തെ മാറ്റിയതോടെ മലബാറിന്റെ പ്രാതിനിധ്യവും പാർട്ടി ഇല്ലാതാക്കി .പക്ഷമില്ലാതെ നിന്നതാണ് വിജയന് വിനയായതെങ്കിൽ സുപാൽ കടുത്ത കാനം വിരുദ്ധനാണ് .ചാത്തന്നൂരിൽ നിന്നുള്ള ജയലാലിന്റെ അവസ്ഥയും ഇതു തന്നെയാണ് .കഴിഞ്ഞ തവണ കാനം വിരുദ്ധ ക്ഷത്തു നിന്നും വി.എസ് സുനിൽ കുമാർ മന്ത്രിസഭയിൽ ഉണ്ടായിരുന്നു . എന്നാൽ എതിർ പക്ഷത്തുള്ളവർക്ക് മത്സരിക്കുവാൻ സീറ്റ് നൽകുന്നതിലും കാനക്കാർ വല്ലാതെ പിശുക്ക് കാണിച്ചു .പുതിയ സംഭവങ്ങൾ പാർട്ടിയിലെ ഗ്രൂപ്പ് പോര് സജീവമാക്കാനേ ഉപകരിക്കൂ എന്നാണ് പല നേതാക്കളുടെയും ,പ്രവർത്തകരുടെയും അഭിപ്രായം