ബ്രേക്കിംഗ് ന്യൂസ്

കെ.ബാബുവിനെ പ്രതിപക്ഷ നേതാവാക്കണം ; ഈഴവ-തീയ്യ സഭ

By ദ്രാവിടൻ ഡസ്ക്

May 18, 2021

കെ.ബാബുവിനെ പ്രതിപക്ഷ നേതാവാക്കണം ; ഈഴവ-തീയ്യ സഭ

പ്രതിപക്ഷനേതാവായി തൃപ്പൂണിത്തുറ എം എൽ എ കെ.ബാബുവിനെ ‘കോൺഗ്രസ് പരിഗണിക്കണമെന്ന് ഈഴവ തിയ്യ സഭ

കോൺഗ്രസിൽ കെ കരുണാകരന് ശേഷം എ കെ ആന്റണി ഉമ്മൻചാണ്ടി രമേശ് ചെന്നത്തല തുടങ്ങിയവരുടെ കാലത്ത് ഈഴവർ അവഗണന നേരിടുകയാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോൾ മണി കുബേര എന്ന് നിയമം കൊണ്ടുവന്നതും എ കെ ആന്റണി ചാരായനിരോധനം കൊണ്ടുവന്നതും ഈഴവ സമുദായത്തെ ഉന്നം വെച്ചാണ്. സി വി പത്മരാജനെയും വക്കം പുരുഷോത്തമനെയും അവഗണിച്ച് മാറ്റി നിർത്തിയതും ഈ സമുദായം മറന്നിട്ടില്ല

ഈഴവ സമുദായത്തെ ഇനിയും അവഗണിച്ചാൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കാഴ്ചബംഗ്ലാവിൽ കാണേണ്ട ഗതികേട് ഉണ്ടാവുമെന്ന് ഈഴവ തിയ്യ സഭ കേന്ദ്രകമ്മിറ്റി ഓൺലൈൻ കോൺഫറൻസിൽ കൂടിയ യോഗം മുന്നറിയിപ്പ് നൽകി

കേന്ദ്ര സമിതി പ്രസിഡന്റ് പ്രാക്കുളം മോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെടു മം ജയകുമാർ പ്രമേയം അവതരിപ്പിച്ചു . മുണ്ടക്കൽ.. എസ് . സുരേഷ് കുമാർ സ്വാഗതം പറഞ്ഞു ഒഞ്ചിയം സി കെ രാഘവൻ , നരുവാമൂട് ശിവാനന്ദൻ , കല്പകശ്ശേരി രാജേന്ദ്രൻ ,പുത്തൻകുളം രാജീവ്, സിബിൻ ഹരിദാസ് പാലക്കാട്, രാമാനന്ദൻ കട്ടപ്പന, ശിവാനന്ദൻ തൃപ്പൂണിത്തറ , രാജേഷ് ആലപ്പുഴ ,തുടങ്ങിയവർ പ്രസംഗിച്ചു ജെ എസ് ജഗദീഷ് കുമാർ നന്ദി പറഞ്ഞു