ബ്രേക്കിംഗ് ന്യൂസ്

സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രമോഷൻ രീതി

By ദ്രാവിടൻ ഡസ്ക്

May 19, 2021

സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രമോഷൻ രീതി

സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കി.

സംസ്ഥാനത്തെ ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും ക്ലാസ് കയറ്റം നൽകാനാണ് ഉത്തരവിൽ പറയുന്നത്.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, വിടുതൽ സർട്ടിഫിക്കറ്റ്, പ്രവേശനം എന്നിവ സംബന്ധിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വർക്ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തി അദ്ധ്യാപകർ മെയ് 25നകം പ്രമോഷൻ നടപടികൾ പൂർത്തിയാക്കണം എന്നും ഉത്തരവിൽ നിർദേശിക്കുന്നു.

2021-22 വർഷത്തേക്കുള്ള പ്രവേശനം ഇന്ന് ആരംഭിക്കണം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വേണം ഇത്. ലോക്ക്ഡൗണിന് ശേഷം രേഖകൾ പരിശോധിച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കണം. വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കൈറ്റിലൂടെ ഉടനറിയാം.

ഒരു വർഷക്കാലം വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവർത്തനങ്ങളുടെ അവലോകനം നടത്താനും നിർദ്ദേശമുണ്ട്. ഇതിനായി പുതിയ ക്ലാസുകളിലേക്ക് പ്രൊമോഷൻ നൽകുന്ന കുട്ടികളെ ക്ലാസ് ടീച്ചർമാർ ഫോൺ വഴി ബന്ധപ്പെടും. കുട്ടികളുടെ പഠന നിലപാരം, വൈകാരിക പശ്ചാത്തലം എന്നിവ സംബന്ധിച്ച് വിശദമായി സംസാരിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു