ദാ കോൺഗ്രസ് മാറാൻ തുടങ്ങുന്നു ,നിങ്ങളോ ബിജെപി ?
നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം ഗ്രൂപ്പുകളിയും ,ഇഷ്ടക്കാരെ പ്രതിഷ്ഠിക്കലും ഒക്കെയാണെന്ന് ഒടുവിൽ ഹൈക്കമാഡിന് ബോധ്യമായി .അതോടെ ഐ ,എയും പറഞ്ഞിടത്തൊന്നും കാര്യങ്ങൾ നിന്നില്ല . എക്കാരെ കൂട്ടിപ്പിടിച്ച് നിലനിൽപ്പിനായി പൊരുതിയ ചെന്നിത്തല ആയുധ വെച്ച് കീഴടങ്ങി .ഉമ്മൻചാണ്ടിയെയും ഹൈക്കമാൻഡ് മുഖവിലക്കെടുത്തില്ല .ഇനി കെപിസിസി അതും ചെന്നിത്തലക്കും ,ഉമ്മൻചാണ്ടിക്കും കിട്ടില്ലെന്നുറപ്പായി .സുധാകരന്റെ കൈയ്യിലേക്കെന്ന് സൂചന .അതോടെ ഐ ,എ ഗ്രൂപ്പ് തീർന്നു .സതീശൻ പ്രതിപക്ഷ നേതാവായാലും ,പുതിയ പ്രസിഡന്റ് പാർട്ടിക്ക് വന്നാലും കോൺഗ്രസ് രക്ഷപ്പെടില്ല എന്നാണ് ഇന്നലെ കേട്ട വലിയ വാക്യം .ആരാണിപ്പറഞ്ഞത് എന്നറിയുമോ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ .35 സീറ്റ് മാത്രം മതി ഞങ്ങൾ ഭരിക്കും എന്ന് പറഞ്ഞ് നടന്ന സുരേന്ദ്രൻ തന്നെ .35 തികക്കാനുള്ള ഓട്ടത്തിൽ മൂപ്പർ രണ്ടിടത്താണ് മത്സരിച്ചത് .ഒടുവിലോ ഉള്ളതും പോയി . നേമത്തെ പുതിയ ആൾ ഇപ്പോൾ കൊടിവെച്ച കാറിൽ നടക്കുന്നു .നേമം പോയത് എകെജി സെന്ററിലേക് പിന്നെ സെക്രട്ടറിയേറ്റിലേക്കും .മഞ്ചേശ്വരവും ,കോന്നിയും ആൺകുട്ടികൾ കൊണ്ടു പോയി .സംപൂജ്യരായി എല്ലാവരും മരാർജി ഭവനിലിരുന്നു മുഖത്തോട് മുഖം നോക്കി . എ ക്ലാസ്സും ,ബി ക്ലാസ്സും അങ്ങനെ നീണ്ട കിടന്ന എല്ലാ ക്ലാസുകളിലും തോറ്റു . ഗ്രൂപ്പ് നേതാവ് മുരളീധർജി കേരളത്തിൽ കാണാനേയില്ല .മൂപ്പർക്ക് ഗ്രൂപ്പ് കളി മടുത്തോ ആവോ .പോരാത്തതിന് പണം തട്ടിപ്പറിച്ച കേസിന്റെ പേരിലെ ആരോപണവും, അതിന്റെ പുകിലും .കേന്ദ്ര നേതൃത്വത്തിന്റെ അപ്രീതി വേറെ .പാർട്ടിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട പ്രവർത്തകർ പലരും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു . ഇത്രയൊക്കെ ഗതികേടിൽ നിൽക്കുന്ന ആ സുരേന്ദ്രൻജി തന്നെയാണ് ഈ പറഞ്ഞ സുരേന്ദ്രൻ . നോക്കണെ കാര്യങ്ങൾ സ്വന്തം വീട് ഒന്ന് നേരയാക്കൂ ആദ്യം ,എന്നിട്ടാവാം കോൺഗ്രസ്സിന്റെ കാര്യം നോക്കൽ .