ദ്രാവിഡൻ ചാനൽ

കെ.ബി.ഗണേഷ് കുമാർ പോരാടി വളർന്ന നേതാവ്

By രാമദാസ് കതിരൂർ

May 24, 2021

കെ.ബി.ഗണേഷ് കുമാർ പോരാടി വളർന്ന നേതാവ്

ജീവിതത്തിലെ പ്രതിസന്ധികളും, പ്രശ്നങ്ങളുമാണ് ഒരാളെ കരുത്തനാക്കി മാറ്റുന്നത് . ആ കരുത്തിൽ നിന്നാണ് പോരാളികൾ ഉണ്ടാവുന്നത് . പോരാളികൾക്ക് തോൽവികൾ എന്നത് ഇല്ലേയില്ല . വിജയങ്ങൾ മാത്രം . വേറിട്ട വിജയങ്ങൾ മാത്രം . കെ.ബി ഗണേഷ് കുമാർ ഒരു പോരാളിയാണ് . കരുത്തനായ പോരാളി . സിനിമാ നടനിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്ക് , ഭരണാധികാരിയായ അഛന്റെ മകനിൽ നിന്ന് മികവുറ്റ ഭരണാധികാരിയിലേക്ക് മാറുമ്പോൾ ഗണേഷ്കുമാർ നേരിട്ട പ്രതിസന്ധികൾ ഏറെ വലുത് തന്നെയായിരുന്നു. തകർക്കാനും, ഇല്ലാതാക്കുവാനും മെനെഞ്ഞെടുത്ത ഒരു പാട് കഥകൾ . ഒതുക്കി നിർത്തുവാൻ ശ്രമിച്ച ഏറെ പേർ . ഇതിനിടയിലൂടെ വിജയിച്ചു കേറുകയായിരുന്നു ഗണേഷ്കുമാർ എന്ന ജന നേതാവ് . 1985 ൽ കെ.ജി ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിലൂടെ അഭ്രപാളിയിലേക്കെത്തി . മലയാളി ഇഷ്ടപ്പെട്ട ഏറെ കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവ സാന്നിധ്യമായി . പിന്നെ മിനി സ്ക്രീനിലേക്ക് . 2007ലും 2008ലും ഏറ്റവും മികച്ച നടനായി അവിടെയും തിളങ്ങി . കല പ്രവർത്തനത്തിലൂടെ നീങ്ങുന്നതിനിടെ 2001 പത്തനാപുരത്ത് സ്ഥാനാർത്ഥിയാവുന്നു

. ഇത് കേരളമാണ് , സിനിമക്കാർ ഇവിടുത്തെ രാഷ്ട്രീയത്തിൽ തിളങ്ങില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞവർ പെട്ടെന്ന് ശബ്ദം വിഴുങ്ങി. ഗണേഷ് കുമാർ എന്ന യുവത്വത്തെ പത്തനാപുരത്തുകാർ നെഞ്ചിലേറ്റി . പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല .വലത് മാറി ഇടതായപ്പൊഴും പത്തനാപുരത്തുകാർക്ക് മറ്റൊരാളില്ല . അവരുടെ ഗണേഷ്കുമാർ മാത്രം . അത് മാത്രം മതി അവർക്ക് . തുടർച്ചയായ വിജയങ്ങൾ . ഇടക്ക് മന്ത്രിയായി മാറി . ഗതാഗതം ,വനം വകുപ്പുകളെ എത്ര ഭംഗിയായാണ് അദ്ദേഹം നടത്തിയത് . ഗതികെട്ട വകുപ്പ് ആയിരുന്ന ഏറെ കാലം ഗതാഗത വകുപ്പ് . അങ്ങനെ പറഞ്ഞവരാണ് ഏറെയും . പക്ഷെ ഗണേഷ്കുമാർ എന്ന ഭരണാധികാരി ആ പേര് മാറ്റി ഏറ്റവും സുന്ദരമായ ഒന്നാക്കി നമ്മുടെ പൊതു ഗതാഗതത്തെ മാറ്റി . നഷ്ടങ്ങളെ വിട്ട് ലാഭം എന്നതിലേക്ക് വകുപ്പിച്ചു ഓടിച്ചു കൊണ്ടുവന്നു . വനത്തിന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത് . കാര്യങ്ങളെ അറിഞ്ഞ് ,തല്ലേണ്ടിടത്ത് തല്ലിയും ,തലോടേണ്ടയിടത്ത് തലോടിയും എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് അദ്ദേഹം നമുക്ക് കാണിച്ചു തന്നു . ഇതാണ് മന്ത്രി .. ഇങ്ങനെ തന്നെയാവണം മന്ത്രി .. കേരളം അങ്ങനെ തന്നെയാണ് പറഞ്ഞതും ഇപ്പോഴും പറയുന്നതും . മാറ്റിനിർത്തിയവരും അവഗണിച്ചവരും ഒന്നോർക്കുക ഇതിന് പകരം വെക്കാൻ പറ്റുന്ന ഒരാളും നിങ്ങൾക്കൊപ്പമില്ല .. ഇനി ഉണ്ടാവുകയും ഇല്ല. അതാണ് കെ.ബി ഗണേഷ്കുമാർ, അത് തന്നെയാണ് കെ.ബി ഗണേഷ്കുമാർ , അത് തന്നെയായിരിക്കും കെ .ബി ഗണേഷ് കുമാർ .. പകരക്കാരനില്ലാത്ത പോരാളി . യഥാർത്ഥ പോരാളി ..

രാമദാസ് കതിരൂർ