ഇനി അങ്കം വിഡിയും ,കെസിയും തമ്മിൽ .
തലമുറ മാറ്റത്തിന്റെ പേരിൽ പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ട ചെന്നിത്തലയും , എ ഗ്രൂപ്പിലെ ചിലരുടെ മാത്രം നേതാവായി മാറിയതോടെ ഉമ്മൻ ചാണ്ടിയും കോൺഗ്രസ് രാഷ്ട്രീയത്തിൽ അപ്രസക്തരാവുന്നു .ഇനി അങ്കം വി ഡി സതീശനും ,കെസി വേണുഗോപാലും തമ്മിലാവുന്നു .സതീശനെ കൊണ്ടുവരാൻ കെസിയാണ് കാരണക്കാരൻ എന്നൊക്കെയുള്ള പറച്ചിൽ പുറമെ മാത്രം .രാഹുൽ തീരുമാനിച്ചു ,സംസ്ഥാനത്തെ യുവ എംഎൽഎമാരിൽ ഭൂരിപക്ഷവും അനുകൂലിച്ചു അതെന്നെ കാര്യം .എതിർത്താൽ പണി പാളും എന്ന് കെസിക്ക് മനസ്സിലായി .അതോടെ സതീശനെ തന്റെയാളാക്കി മാറ്റി . കേരളത്തിൽ ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാവാൻ രമേശും ,ഉമ്മൻചാണ്ടിയും തമ്മിൽ തർക്കമുണ്ടാകും അപ്പോൾ ഒത്തുതീർപ്പ് ആളായി ഹൈക്കമാൻവിലൂടെ വരാമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കെസി .ലക്ഷ്യം പണ്ടേ മുഖ്യമന്ത്രിയിലേക്കായിരുന്നു .ഭരണം ഇല്ലാതായി എങ്കിലും ഡൽഹിയിലെ നിലനിൽപ്പ് പന്തികേടിലായ കെസി പതിയെ കേരളത്തിലേക്ക് ചുവടുമാറാമെന്ന് വിചാരിക്കുമ്പോഴാണ് അവിടെ സതീശൻ വരുന്നത് . പ്രതിപക്ഷ നേതാവായതോടെ സതീശന്റെയും അടുത്ത ലക്ഷ്യം മുഖ്യമന്ത്രി തന്നെയാണ് .നിലവിൽ സതീശന് മികച്ച ഇമേജുമാണുള്ളത് .കാര്യങ്ങളിൽ കൃത്യമായ ഇടപെടലുകളും നടത്തുന്നു .ഒരു പൊതു സ്വീകാര്യത കൂടി അദ്ദേഹത്തിനുണ്ട് .ഇത് തുടർന്നാൽ പാവം കെസിയുടെ കാര്യം പോക്കാണ് .ഡൽഹിക്കു പിന്നാലെ കേരളവും കൈവിടുന്ന അവസ്ഥ .സതീശനുമായി വലിയ അങ്കം വെട്ടിയാലേ ജയിക്കാനാവൂ .പോരാത്തതിന് സുധാകരനും ,മുരളിയും അപ്പുറത്ത് തന്നെയുണ്ട്താനും . മുഖ്യമന്ത്രി സ്വപ്നം …. ഒരു കണ്ണൂർ കളരിയൊന്നും പോരാ എന്റെ കളരിപരമ്പര ദൈവങ്ങളേ … കാത്തുകൊള്ളനേ