ബ്രേക്കിംഗ് ന്യൂസ്

സ്കൂളിലെത്താൻ ഇനിയും വൈകും ;ആശങ്കയോടെ ഭാഷ അദ്ധ്യാപകർ .

By ദ്രാവിടൻ ഡസ്ക്

May 26, 2021

സ്കൂളിലെത്താൻ ഇനിയും വൈകും ;ആശങ്കയോടെ ഭാഷ അദ്ധ്യാപകർ .

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ഈ വർഷവും ഓൺലൈൻ അദ്ധ്യയനം തുടരേണ്ട അവസ്ഥയാണ് നിലവിലുള്ളത് . സംസ്ഥാനത്തെ പുതിയ അദ്ധ്യയന ആരംഭം ജൂൺ 1 ന് തന്നെ ആരംഭിക്കുമെന്ന് ഉറപ്പാവുകയും ചെയ്തു .പ്രായോഗികമായ പല പ്രതിസന്ധികളെയും തരണം ചെയ്ത് ഓൺലൈൻ പOന രീതി കേരളത്തിൽ മികച്ച രീതിയിൽ തന്നെ നടക്കുകയും ചെയ്തിരുന്നു .എന്നിരുന്നാലും ഇതിന് പരിമിതികൾ ഉണ്ട് താനും . ഓരോ കുട്ടിയുടെയും പഠന സമയത്തെ മാനസിക അവസ്ഥ ,സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി പഠിപ്പിക്കുക എന്നത് സാധ്യമല്ല .കുട്ടിയെ അറിഞ്ഞ് പഠിപ്പിക്കുക എന്നത് തന്നെയാണ് വലിയ പ്രശ്നം .ഇത് ഏറ്റവും പ്രശ്നമാകുന്നത് ഭാഷ പ0നത്തിലാണ് .പ്രത്യേകിച്ച് പുതിയ ഭാഷകളുടെ പഠന ആരംഭത്തിൽ .പ്രൈമറി തലത്തിൽ മലയാളം ,ഇംഗ്ലീഷ് ഇവ പഠിച്ചു തുടങ്ങുന്ന കുട്ടി അപ്പർ പ്രൈമറി തലത്തിൽ എത്തുമ്പോൾ ഇവക്കൊപ്പം ഹിന്ദിയും ,അറബി ,സംസ്കൃതം ,ഉറുദു ,മലയാളം ഇവയിൽ ഒരു ഭാഷയും പുതുതായി പoനത്തിന് തെരഞ്ഞെടുക്കേണ്ടതായി വരുന്നു .സംസ്കൃതവും ,ഉറുദുവും തികച്ചും പരിചയമല്ലാത്ത പുതിയ ഭാഷകൾ .ഇവ വിദ്യാർത്ഥികൾക്ക് രസപ്രദമാക്കി മാറ്റണമെങ്കിൽ അറിഞ്ഞ് പഠിപ്പിക്കൽ ആവശ്യം തന്നെയാണ് .ഈ ഭാഷകളെ പേടിയില്ലാതെ സമീപിക്കുവാൻ കുട്ടിക്ക് അദ്ധ്യാപകന്റെ സമീപ്യം നിരന്തരമായി ആവശ്യം തന്നെയാണ് .ഓൺലൈൻ ക്ലാസ്സുകളിൽ കഴിഞ്ഞ തവണ ഇവയെ കാലക്രമേണ ഒഴിവാക്കുകയാണുണ്ടായത് .അദ്ധ്യാപകർ സ്വന്തം നിലയിൽ ആയിരുന്നു പിന്നെ പഠിപ്പിച്ചിരുന്നത് .ഇത്തവണയും നിലവിലെ സാഹചര്യം തുടരുന്നതിനാൽ വിദ്യാർത്ഥികൾ സംസ്കൃതം ,ഉറുദു ഭാഷകൾ പഠിക്കുവാൻ വിമുഖത കാണിക്കുന്നുണ്ട് .രക്ഷിതാക്കളും താൽപ്പര്യക്കുറവ് കാണിക്കുന്നുണ്ട് .ഒന്നാം ഭാഷ പ0നം ഓപ്പ്ഷണൽ ആയതു കൊണ്ട് കുട്ടികൾ പരിചിതമായ മലയാളം ഭാഷ പഠനം തെരഞ്ഞെടുക്കുന്ന പ്രവണത ഏറുകയാണ് . ഈ അവസ്ഥയെ ഏറെ ആശങ്കയോടെയാണ് ഭാഷ അദ്ധ്യാപകർ നോക്കിക്കാണുന്നത് .സംസ്കൃതം ,ഉറുദു പ0നത്തിന് കുട്ടികൾ കുറഞ്ഞു വരുന്നത് അവരുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കും