ഒരു ഭീമൻ ഉൽക്ക പതിച്ചു ഭൂമിയിലെ നല്ലൊരു ശതമാനം ജീവികളും, ചെടിവർഗങ്ങളും നശിച്ചാലോ :O … അല്ലെങ്കിൽ മഹാമാരികളോ, കാലാവസ്ഥാ വ്യതിയാനമോ അല്ലെങ്കിൽ മറ്റേതെങ്കിലും ആഗോള ദുരന്തങ്ങൾ സംഭവിക്കുകയാണെങ്കിൽ ഈ ഭൂമിയിൽ പല ഭാഗത്തുമുള്ള സസ്യങ്ങൾ നാമാവശേഷമായാലോ :O. അങ്ങനെ എന്നെകിലും സംഭവിച്ചാൽ നമ്മുടെ ഉപയോഗത്തിനുള്ള നെല്ലും, ഗോതമ്പും, പച്ചക്കറികളും ഒക്കെ നശിച്ചുപോയേക്കാം. പിനീട് അവ കൃഷി ചെയ്യുവാൻ സാധിക്കില്ല.. അല്ലെ… അങ്ങനെ ഒരു കാലത്തു സംഭവിക്കുകയാണെങ്കിൽ ഭാവിയിലേക്കുവേണ്ടി ഒട്ടുമിക്ക സസ്യങ്ങളുടെയും വിത്തുകൾ ഒരിടത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതാണ് സ്വാൽബാർഡ് ആഗോള വിത്ത് നിലവറ !
https://en.wikipedia.org/wiki/Svalbard_Global_Seed_Vault
സാധാരണഗതിയിൽ ഒരു തരത്തിലും നശിക്കാത്ത രീതിയിൽ സുരക്ഷിതമായ ഒരിടത്താണ് ഈ നിലവറ നിർമിച്ചിരിക്കുന്നത് ! അതിനാൽ ഭാവിയിൽ മനുഷ്യന് ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിത്തുകൾ ഉപയോഗിച്ച് ആ ചെടിവർഗങ്ങൾ വീണ്ടും വളർത്താം. ലോകമെമ്പാടുമുള്ള ജീൻ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള ഒട്ടുമിക്ക വിത്തുകളുടെയും പകർപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
930,000-ലധികം ഇനം ഭക്ഷ്യവിളകൾ ! ഓരോ സാമ്പിളിലും 500 വിത്തുകൾ അടങ്ങിയ 45 ലക്ഷം വിത്ത് സാമ്പിളുകൾ ! നിലവറയിലെ ഒരു മുറിയിൽ 1,50,000 വ്യത്യസ്ത ഇനം ഗോതമ്പുകൾക്കുള്ള വിത്തുകൾ ! വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്തവണ്ണം പ്രത്യേക പാക്കറ്റുകളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ മെറ്റൽ റാക്കുകളിൽ അടുക്കിവെച്ചിരിക്കുന്നു. താഴ്ന്ന താപനിലയും പരിമിതമായ ഓക്സിജൻ സാന്നിധ്യവും വിത്തുകൾ കേടുകൂടാതെ ദീർഘകാലം ഇരിക്കാൻ സഹായിക്കുന്നു.
വർഷം മുഴുവൻ മഞ്ജു മൂടിക്കിടക്കുന്ന നോർവേയിലെ സ്വാൽബാർഡിലെ സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ ഒരു ചുണ്ണാമ്പുകല്ല് മല 120 മീറ്റർ ഉള്ളിലേക്ക് തുരന്നാണ് വിത്തു നിലവറ നിർമിച്ചിരിക്കുന്നത്. ഭൂചലന സാധ്യത കുറവാണ് എന്നതും താഴ്ന്ന താപനിലയുമാണ് സ്പിറ്റ്സ്ബെർഗൻ തിരഞ്ഞെടുക്കാനുള്ള കാരണം. കടലിൽ നിന്ന് 430 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നതിനാൽ മഞ്ഞു മലകൾ ഉരുകിയാലും പ്രദേശം ഉണങ്ങിത്തന്നെ ഇരിക്കും. അവിടെ നിന്ന് തന്നെ ഖനനം ചെയ്യുന്ന കൽക്കരി ഉപയോഗിച്ച് കൂടുതൽ തണുപ്പിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ശീതീകരണ സംവിധാനം പരാജയപ്പെട്ടാൽ തന്നെ ചുറ്റുപാടുമുള്ള താപനിലയിലേക്ക് എത്താൻ ഏതാനും ആഴ്ചകൾ വേണ്ടിവരും. വിത്തുകൾ ഈർപ്പം ഉള്ളിൽ കടക്കാത്തവണ്ണം പ്രത്യേക പാക്കറ്റുകളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. നോർഡിക് ജെനറ്റിക് റിസോഴ്സ് സെന്റർ ആണ് ഈ കേന്ദ്രം കൈകാര്യം ചെയ്യുന്നത്.
നിർമ്മാണത്തിന് മുൻപ് നടന്ന സാധ്യത പഠനത്തിൽ പ്രധാന ധാന്യവിളകൾ നൂറുകണക്കിന് വർഷത്തേക്ക് സംരക്ഷിക്കാൻ കഴിയുമെന്ന് കണ്ടു, ചിലതു ആയിരക്കണക്കിന് വർഷത്തേക്കും !.
2008 ഫെബ്രുവരിയിൽ ആണ് സംവിധാനം ഔദ്യോഗികമായി തുറന്നത്.