സാംസ്കാരികം

ആദിവാസി കോളനിയിൽ വസ്ത്രവും ഭക്ഷ്യധാന്യ കിറ്റും നൽകി

By ദ്രാവിടൻ ഡസ്ക്

June 06, 2021

ആദിവാസി കോളനിയിൽ വസ്ത്രവും ഭക്ഷ്യധാന്യ കിറ്റും നൽകി

പേരാവൂർ: പൂളക്കുറ്റി വെള്ളറ ആദിവാസി കോളനിയിൽ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ പുതുവസ്ത്രങ്ങളും, ഭക്ഷ്യധാന്യങ്ങളും നൽകി

കോവിഡിൻ്റെ രണ്ടാം വ്യാപനത്തിൽ നിരവധിയാളുകൾ രോഗത്തിന് ഇരയായ കോളനയിൽ ഇപ്പോഴും രോഗബാധിതർ കഴിയുന്നുണ്ട്.

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്തു, ബി.ഡി.ബിൻ്റൊ, പി.സി.റിസിൽ, എം.പി.ബഷീർ, ബി.ഡി.ജിൻ്റൊ, ആദിവാസി മേഖലയിലെ ഫൗണ്ടേഷൻ പ്രവർത്തകരായ സിന്ധു അരുവിക്കൽ, നങ്ങ അരുവിക്കൽ, തങ്ക വാഴക്കാട്ട്, മായ വെളളറ എന്നിവർ പങ്കെടുത്തു

( ഫോട്ടോ പൂളക്കുറ്റി വെള്ളറ കോളനിയിലെ ആദിവാസികൾക്ക് പുതുവസ്ത്രവും, ഭക്ഷ്യധാന്യ കിറ്റു ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ വിതരണം ചെയ്യുന്നു. ബി ഡി ബിൻ്റോ ,എം പി ബഷീർ, മായ വെള്ളറ എന്നിവർ സമീപം