വിദ്യാലയങ്ങൾ കേവലം ഭക്ഷണ വിതരണ കേന്ദ്രമാക്കരുത്
വിദ്യ നൽകേണ്ട വിദ്യാലയങ്ങൾ അതിനു പകരം പലവ്യഞ്ജനം നൽകുന്ന മാർക്കറ്റ് ആക്കുന്നത് ആർക്കുവേണ്ടി ? എന്ത് സന്ദേശമാണ് ഇതിലൂടെ വളർന്നു വരുന്ന തലമുറയ്ക്ക് സമ്മാനിക്കുന്നത് ?
വിദ്യാലയം അല്ലലില്ലാതെ ജീവിക്കാനുള്ള അഭയ കേന്ദ്രമെന്നോ ? അതോ പട്ടിണി ഇല്ലാതെ ജീവിക്കാൻ കുട്ടികളെ സർക്കാർ സ്കൂളിൽ ചേർത്താൽ മതി എന്നോ അതോ വിദ്യയെക്കാൾ വേണ്ടത് പലവ്യഞ്ജനമാണെന്നോ ?
സാധാരണക്കാരന്റെ മനസ്സിൽ വിദ്യാലയമെന്നതിന്റെ അർത്ഥം മാറിക്കൊണ്ടിരിക്കുകയാണോ ?
ജനങ്ങളുടെ പട്ടിണി മാറ്റുക എന്നതാണ് ലക്ഷ്യമെങ്കിൽ അതിനാണല്ലോ പൊതുവിതരണ സംവിധാനം എന്ന പ്രസ്ഥാനം
കേരളത്തിലെ പൊതു വിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിന് പകരം ഭക്ഷധാന്യ കിറ്റ് വിതരണ കേന്ദ്രമാക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
റിക്കാർഡ് ചെയ്ത ഷോർട്ട് ഫിലീം കണക്കേയാണ് ഡിജിറ്റിൽ ക്ലാസുകൾ ഇത് മൂലം ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്ന് കുട്ടികൾ അന്യവത്ക്കരിക്കുകയാണ് കുറെ അധ്യാപകരെ തീറ്റി പോറ്റാൻ വേണ്ടി മാത്രമാണ് പൊതുവിദ്യാഭ്യാസ വകുപ്പ്
സുബൈർ പടുപ്പ്