ബ്രേക്കിംഗ് ന്യൂസ്

തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ അനധികൃത പാറമടകൾക്ക് എതിരായ് ശക്തമായ പ്രതിരോധം സംഘടിപ്പിക്കും

By ദ്രാവിടൻ ഡസ്ക്

June 17, 2021

തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ അനധികൃത പാറമടകൾക്ക് എതിരായ് ശക്തമായ പ്രതിരോധം സംഘടിപ്പിക്കും

ജനകിയ സമിതി

തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പാറമടകളും താൽക്കാലികമായ് നിർത്തിവെപ്പിച്ച ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനത്തെ ജനകീയ സമിതി സ്വാഗതം ചെയ്തു അനധികൃതമായ് പ്രവർത്തിക്കുന്ന പഞ്ചായത്തിലെ നൂറോളം ചെറുതും വലുതുമായ പാറമടകൾ എന്നന്നേക്കുമായ് അടച്ചുപൂട്ടണമെന്ന് ജനകിയ സമിതി പ്രമേയത്തിലൂടെ സർക്കാറിനോട് അപേക്ഷിച്ചു.

തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ മുത്തപ്പൻ മടപ്പുര ,കൂഴിക്കൽ, ചമതക്കാട്,വേങ്ങത്തോട് പ്രദേശങ്ങൾ വലിയ ഉരുൾപോട്ടൽ ഭീഷണിയിലാണ് മഴക്കാലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും പാർപ്പിടങ്ങൾക്കും കൃഷിയിടങ്ങൾക്കുo ഭയാനകമായ ഭീഷണി ഉണ്ടാകുമ്പോൾ വേനൽക്കാലത്ത് കല്ലിക്കണ്ടി,ചെറ്റക്കണ്ടി പുഴകളിൽ വലിയ തോതിൽ നീരുറവ് നിൽക്കുകയും ഫലപുഷ്ടമായ പ്രദേശം വലിയ തോതിൽ വരൾച്ച അനുഭവപ്പെടുകയും ചെയ്യുന്നു മാത്രവുമല്ല തോട്ടടുത്ത ചെക്യാട് പഞ്ചായത്തിലെ അരിക്കര കുന്നിലെ ബി,എസ്,എഫ് ഭടന്മാർക്ക് കുളിക്കാനും മറ്റും എടുക്കുന്ന ജലത്തിൽ പാറപോട്ടിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽസ് നീരുറവകളിലൂടെ ഒലിച്ചെത്തി മാരകമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതും ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്

സാധാരണ ജനത്തിനും ബി,എസ്,എഫിനും ഉൾപ്പെടെ ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അനധികൃത പാറമടകൾ അടച്ച് പൂട്ടി ശാശ്വത പരിഹാരം കാണണമെന്ന് ജനകീയ സമിതി പാനൂർ വ്യാപാരി ഭവനിൽ ചേർന്ന യോഗത്തിൽ സർക്കാറിനോട് ആവശ്യപ്പെട്ടു യോഗത്തിൽ കെ.വി മനോഹരൻ അദ്ധ്യക്ഷത വഹിച്ചു അഷ്റഫ് പൂക്കോം,രാമചന്ദ്രൻ പന്ന്യന്നൂർ,അശോകൻ ചെണ്ടയാട്, ദിനേശൻ ചബാട് മോഹനൻ വി.പി എന്നിവർ സംസാരിച്ചു.