ബ്രേക്കിംഗ് ന്യൂസ്

കുടി നിർത്തുന്ന കേരളം .

By ദ്രാവിടൻ ഡസ്ക്

June 18, 2021

കുടി നിർത്തുന്ന കേരളം .

നീണ്ട ഇടവേളക്ക് ശേഷം മദ്യഷോപ്പുകൾ തുറന്നു .പക്ഷെ വലിയ നിരയും ,വരുമാനവും പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം .കഴിഞ്ഞ ദിവസം സർക്കാർ മദ്യഷോപ്പുകൾക്ക് മുന്നിൽ പതിവിലും വളരെ കുറഞ്ഞ ഉപഭോക്താക്കളെ ഉണ്ടായിരുന്നുള്ളൂ .അത് വരുമാനത്തിലും വൻ കുറവ് വരുത്തി .മദ്യ ലഭ്യത ഇല്ലാതിരുന്ന ലോക്ക്ഡൗൺ മദ്യപരെ നല്ല നടപ്പുകാരാക്കി മാറ്റി തുടങ്ങിയിരിക്കുന്നു .സ്ഥിര മദ്യപാനികൾ പോലും മദ്യമില്ലാതെയും ജീവിക്കാമെന്ന് മനസ്സിലാക്കിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം . പ്രാദേശിക കള്ള് ഷാപ്പുകളിലെ കച്ചവടവും ഏറെ കുറഞ്ഞതായാണ് ഷാപ്പ് ജീവനക്കാർ പറയുന്നത് .വിൽപ്പനക്ക് കൊണ്ടുവന്ന കള്ള് വിൽക്കാനാവാതെ ഒഴിച്ചുകളഞ്ഞ സംഭവം നിരവധി ഷാപ്പുകളിൽ ഉണ്ടായി .താരതമ്യേന സ്ഥിരം മദ്യപിക്കുന്നവരുടെ എണ്ണവും നാളുകളായി കുറഞ്ഞു വരികയാണ് . നിരന്തരമായ മദ്യവർജ്ജന പ്രവർത്തനങ്ങളും ,മാറി വരുന്ന നമ്മുടെ സാമൂഹ്യ അവബോധവും ഇതിന് കാരണമായിട്ടുണ്ട് .മദ്യ വർജ്ജനമെന്ന ലക്ഷ്യത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുന്നതിന്റെ സൂചനയാണിതെന്ന് അനുമാനിക്കാം .അതെ കേരളം കുടി നിർത്തുന്നു .