സാംസ്കാരികം

മാത്യു കുഴൽനാടനെ വിമർശിച്ച കെ.എം.ഷാജഹാന് മറുപടിയുമായി യുവജന നേതാവ് കെ.ആർ.രൂപേഷ്

By ദ്രാവിടൻ ഡസ്ക്

June 19, 2021

മാത്യു കുഴൽനാടനെ വിമർശിച്ച കെ.എം.ഷാജഹാന് മറുപടിയുമായി യുവജന നേതാവ് കെ.ആർ.രൂപേഷ്

ഷാജഹാൻ താങ്കൾ മാത്യൂ കുഴൽനാടനെക്കുറിച്ച് കൃത്യമായി അന്വേഷിച്ചിട്ട് വേണമായിരുന്നു ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ താങ്കൾ പറയുന്നത് ഈ അടുത്ത കാലത്ത് കേട്ടിട്ടുള്ള പേരാണ് കുഴൽ നാടൻ്റേത് എന്നാണ്. അപ്പോൾ തന്നെ താങ്കൾ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സൈറ്റിൽ നിന്ന് എടുത്ത സത്യവാങ്മൂലത്തിൻ്റെയും കഴിഞ്ഞ ദിവസം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൻ്റെയും വിവരങ്ങൾവച്ച് തട്ടിവിടുന്ന കാര്യങ്ങളാണെന്ന് മനസ്സിലായി കുഴൽ നാടൻ മുപ്പത് വർഷക്കാലമായി പൊതുരംഗത്ത് നിൽക്കുന്നയാളാണ് കേരള വിദ്യാർത്ഥി യൂണിയൻ്റെ എളിയ പ്രവർത്തകനായി തുടങ്ങി യൂണിറ്റ് ഭാരവാഹി മുതൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് വരെയായി ഒരു ഘട്ടത്തിൽ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരെ ചർച്ച ചെയ്യപ്പെട്ട പേരാണ് കുഴൽ നാടൻ്റേത് പിന്നീട് എൻ.എസ്.യു ദേശീയ സമിതിയിലും പ്രവർത്തിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ കോർ ടീം അംഗം, കെ.പി.സി.സി അംഗം, പ്രെഫഷണൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു കെ.പി.സി.സി ജനറൽ സെക്രട്ടറിയായതിനെ തുടർന്ന് ഒരാൾക്ക് ഒരു പദവി എന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ആരും കാണിക്കാത്ത തീരുമാനമെടുത്ത് പ്രഫഷണൽ കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം സ്വയം ഒഴിഞ്ഞു.വർഷങ്ങൾക്ക് മുൻപേ നിയമസഭയിലേക്കും പാർലമെൻ്റിലേക്കും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ ്പെട്ട സീറ്റ് വൈകിയ വേളയിലാണ് അദ്ദേഹ ത്തിന് ലഭിച്ചത്. രാഷ്ട്രീയം തൊഴിലാക്കാതെ ജനസേവനത്തോടെപ്പം പ്ര ഫഷനും കൊണ്ടു പോയതുകൊണ്ടാണ് താങ്കൾ കുഴൽനാടൻ്റെ ആസ്തിയെപറ്റി ഘോര ഘോരം വിളമ്പുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനു മുമ്പിൽ സ്വത്ത് വിവരം മറച്ച് വക്കുന്ന രാഷ്ട്രീയക്കാർക്ക് മുന്നിൽ വ്യത്യസ്തനായതാണോ കുറ്റം.മണ്ഡലത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിമാർ,വകുപ്പ് മേധാവിമാർ എന്നിവരുമായി ചർച്ചകളും,വേദി പങ്കിടലും ഒക്കെ ഉണ്ടാകും അത് താങ്കൾക്ക് വ്യക്തമായി അറിവുള്ള ആളല്ലെ പിന്നെ എന്തിനാണ് മിസ്‌റ്റർ വെറുതെ ഇങ്ങനെ ഒരു കാര്യവുമായി വന്ന് സമയം കളഞ്ഞത് വീഡിയോ ചെയ്യാൻ വിഷയങ്ങൾ വേറെ എന്തെല്ലാം ഉണ്ട് അതുകൊണ്ട് ഇടതുപക്ഷത്തോടൊപ്പംനിന്ന് കുലം കുത്തിയായി മാറിയ താങ്കൾ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കു.

K R Roopesh

കെ ആർ രൂപേഷ്