ജൂൺ 19 വായനാദിനം !
മലയാളിയുടെ പുസ്തക സ്നേഹത്തിൻ്റെയും വായനാ സംസ്കാരത്തിൻ്റെയും ശക്തി സ്വഭാവം പ്രകടിപ്പിക്കാനുതകുന്ന നിലയിൽ തന്നെയാണ് സർക്കാറും ലൈബ്രറി കൗൺസിലും ഒരാഴ്ച നീണ്ടു നില്ക്കുന്ന വായനാ വാരാചരണ പരിപാടികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ആദ്യപഥികരിൽ പ്രധാനിയായിരുന്ന പി എൻ പണിക്കരുടെ സ്മരണ ദിനമാണ് നാം വായനാദിനമായി ആചരിക്കുന്നത്. കേരളീയ സമൂഹത്തിൻ്റെ നവോത്ഥാന മുന്നേറ്റങ്ങളും ജനാധിപത്യവൽക്കരണത്തിന് വേണ്ടിയുള്ള സമരങ്ങളുമായി ബന്ധപ്പെട്ടുമാണ് വായനശാലകളും ഗ്രന്ഥശാലകളുമെല്ലാം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഉയർന്നു വന്നത്. മലയാളിയുടെ അതിജീവന സമരങ്ങളുടെ ചുവട് പിടിച്ചാണ് ശക്തമായ വായനാ സംസ്കാരവും ഇവിടെ വളർന്നത്.
ഈ കോവിസ് – ലോക്ക് ഡൗൺ കാലം വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം വായന കുറച്ചെങ്കിലും സാധ്യമാക്കിയ നാളുകളാണ്. മുമ്പ് വായിച്ചതും വായിക്കാത്തതുമായ കുറച്ച് പുസ്തകങ്ങൾ (ഓൺലൈനിൽ) മറിച്ചു നോക്കിയും കുറേശ്ശേ വായിക്കുകയും ചെയ്തു.
വായനാദിനം കുട്ടികൾക്ക് മാത്രമല്ല നമുക്ക് ഓരോരുത്തർക്കും പുസ്തകങ്ങളെ ജീവിതത്തിൻ്റെ ഭാഗമാക്കാനുള്ള സന്ദേശദിനമാക്കി മാറ്റാം.
ഷാനവാസ് പിണറായി