കേരളം കണ്ണൂരാവുന്നു .
രണ്ടു ദിവസത്തെ വാർത്തകളിൽ ബ്രണ്ണൻ കോളേജും കണ്ണൂർ രാഷ്ട്രീയവും മാത്രമാണ് .മുഖ്യമന്ത്രിയും ,പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും വാദ പ്രതിവാദങ്ങളിലൂടെ നിറഞ്ഞാടുമ്പോൾ ഉയർന്നു വരുന്നത് കണ്ണൂർ രാഷ്ട്രീയത്തിലെ അറിയാതിരുന്ന സംഭവങ്ങളാണ് . ഇരു വരുടെയും പ0നകാലവും ,തുടക്ക രാഷ്ട്രീയ കാലവും സംഭവബഹുലമായിരുന്നു .പരസ്പരം പോർവിളിച്ചും ,പോരാടിയും വന്ന ഇരുവരും ഇന്ന് കേരള രാഷ്ട്രീയത്തിലെ അതി ശക്തരായ രണ്ടു പേരായി മാറിയിരിക്കുന്നു .പഴയ പോരട്ടവീര്യം വീണ്ടും തുടങ്ങിയ പ്രതീതിയാണ് ഇപ്പോഴുള്ളത് . പിണറായി വിജയൻ തന്നെയായിരുന്നു തുടർ ഭരണത്തിന് കാരണക്കാരനായത് എന്ന് തന്നെ പറയാം .പൊതു മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്വീകാര്യത അത്രത്തോളമുണ്ട് .ഇപ്പുറത്ത് കോൺഗ്രസ് ഒരു കരുത്തനായ സാരഥിയില്ലാത്ത അവസ്ഥയിലായിരുന്നു .സുധാകരൻ വന്നതോടെ പുതിയ ഊർജ്ജം വന്നെങ്കിലും പിണറായിയുടെ അടുത്തെത്തണമെങ്കിൽ ദൂരം ഒരു പാട് ഉണ്ട് .സുധാകരന് വലിയ അധ്വാനം വേണം .ഈ തിരിച്ചറിവിൽ നിന്നായിരിക്കുമോ സുധാകരൻ അടവ് മാറ്റി കളി തുടങ്ങിയെന്ന് ഒരു പക്ഷം പറയുന്നു .നേർ ആക്രമണ ശൈലിയിലൂടെ പിണറായിയുടെ ജനപിന്തുണ ഇല്ലാതാക്കുക എന്ന തന്ത്രം . ടാർജറ്റ് പിണറായിയെ മാത്രമാക്കുക എന്ന രീതി .പക്ഷെ തിരിച്ച് ഇങ്ങോട്ടും അതേ തന്ത്രം തന്നെയാണ് പയറ്റുന്നത് .അതാണ് ഇപ്പോൾ കളി ഉഷാറാക്കുന്നതും കേരളം എന്നത് കണ്ണൂർ ആവുന്നതും .