മോഹനൻ വൈദ്യരുടെ മരണം ദുരൂഹത വർദ്ധിപ്പിക്കുന്നു.
പ്രിയപ്പെട്ട വൈദ്യർ യാത്രയായി.അല്ല ശാസ്ത്രീയർ യാത്രയാക്കി എന്നു തന്നെ ബലമായി സംശയിക്കുന്നു..കാരണം ഈ മരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ദുരൂഹത നിലനിൽക്കുന്നു എന്നത് തന്നെ.മാധ്യമങ്ങളുടെ വാർത്തകളിൽ തന്നെ അത് വ്യക്തമാണു. ഒളിച്ചു നടക്കുന്നവരെ,അല്ലെങ്കിൽ ദിവസങ്ങളോളം അന്വേഷിച്ചു നടന്ന സാഹചര്യങ്ങളിലാണു സാധാരണ കണ്ടെത്തി എന്ന പദം പ്രയോഗിക്കാറുള്ളത്.മാത്രമല്ല മരിച്ച ദിവസം ശനിയാഴ്ച്ചയാണു.പിറ്റേന്ന് ഞായർ സമ്പൂർണ്ണ ലോക്ക്ഡൗൺ.എല്ലാം കൂടെ പുകമയം. കുറച്ച് ദിവസങ്ങളായി വൈദ്യർക്ക് താൻ വേട്ടയാടപ്പെടുന്നുവെന്ന ഭയമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
വിഷരഹിത ഭക്ഷണം ജനങ്ങളിലെത്തുക എന്ന സദുദ്ദേശത്താൽ അടുത്തകാലത്തായി അത്തരം ഉൽപ്പന്നങ്ങൾ ധാരാളമായി സ്വരൂപിച്ചിരുവെന്നാണു അറിഞ്ഞത്.അതിനായി ആകെയുള്ള 18 സെന്റ് സ്ഥലവും വീടും വിറ്റുവെന്നും നീണ്ടു പോയ ലോക്ക്ഡൗൺ കണക്കുകൂട്ടലുകൾ തെറ്റിച്ചത് കടുത്ത മാനസീക സംഘർഷത്തിലേയ്ക്ക് നയിച്ചുവെന്നുമൊക്കെ കേൾക്കുന്നു.
ഉടൻ തന്നെ സത്യങ്ങൾ പുറത്തു വരുമെന്ന് പ്രത്യാശിക്കാം.
മൃതദേഹം ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.എന്നാൽ അത് വെറും പൊള്ളയായ R T P C R ടെസ്റ്റിലൂടെ ആവരുത്.സ്രവം വിശദമായി തന്നെ പരിശോധിക്കേണ്ടതാണു.മരണത്തിൽ ദുരൂഹതയുള്ളതിനാൽ നിർബന്ധമായും പോസ്റ്റുമോർട്ടവും നടത്തേണ്ടതാണു.ഈ ആവശ്യവുമായി വൈദ്യരെ സ്നേഹിക്കുന്നവരെല്ലാം തന്നെ മുന്നോട്ടു വരേണ്ടതാണു..വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവർത്തിക്കുക.പരേത്മാവിനു ആദരാഞ്ജലികൾ
രാമദാസ് കതിരൂർ