കണ്ണൂർ : വായനയുടെ ലോകത്ത് പുതുവെളിച്ചമേകിയ ഉദാത്ത സന്ദേശമായിരുന്നു പി എൻ പണിക്കരുടേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ
വായനാശീലം തലമുറകൾക്ക് കൈമാറി ഉദാത്ത സമൂഹം കെട്ടിപടുക്കാൻ സാധിക്കണമെന്നും വായനദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരുടെ സ്മരണക്ക് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്വരാജ് പുരസ്കാരം സമ്മാനിച്ച് കൊണ് സംസാരിക്കുകയായിരുന്നു അവർ .പാതിരിയാട് രാജാസ് സ്കൂൾ അദ്യാപകൻ കെ.ടി.രാജു നാരായണനും മാഹിയിലെ പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ പള്ള്യൻ പ്രമോദിനും പുരസ്കാരം സമർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റ ചേമ്പറിൽ നടന്ന ചടങ്ങിൽ സി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ വടക്കുമ്പാട് നന്ദി പറഞ്ഞു.