ബ്രേക്കിംഗ് ന്യൂസ്

കാരായിമാരുടെ നീതിക്കായ് പന്തമേന്തിയ ഗ്രാമങ്ങൾ

By ദ്രാവിടൻ ഡസ്ക്

June 22, 2021

കാരായിമാരുടെ നീതിക്കായ് പന്തമേന്തിയ ഗ്രാമങ്ങൾ

തലശ്ശേരി: കഴിഞ്ഞ പത്ത് വർഷമായി സ്വന്തം പ്രദേശത്ത് നിന്ന് മാറ്റി നിർത്തപ്പെട്ട സാമുഹൃ-രാഷ്ട്രീയ പ്രവർത്തകരായ കാരായി ചന്ദ്രശേഖരനും, കാരായി രാജനും നീതി തേടി ഗ്രാമങ്ങളിൽ പ്രതിഷേധ പന്തങ്ങൾ ജ്വലിപ്പിച്ചു.

ഒരു കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടാണ് എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഹൈക്കോടതി വിധി 2011 ജൂൺ 22ന് പുറപ്പെടുവിച്ചത്. തുടർന്ന് എറണാകുളം ജില്ലയിലെ ഇരുമ്പനത്ത് താമസിച്ച് വരികെയാണ് ഇരുവരും.

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ കോടതിയുടെ പ്രത്യേക അനുവാദത്തിൽ നിശ്ചിത മാനദണ്ഡത്തോടെ മാത്രമെ നാട്ടിൽ വരാൻ ഇരുവർക്കു സാധിക്കുകയുള്ളൂ.

രാജ്യ വാഴ്ചയുടെയും ജന്മി നാടുവാഴിത്വത്തിൻ്റെയും കാലത്ത് മാത്രം നടപ്പിലാക്കപ്പെട്ട നാട് കടത്തൽ എന്ന പ്രാകൃത ശിക്ഷാ നടപടി പുതിയ കാല ജനാധിപത്യത്തിൻ്റെ നടത്തിപ്പ് കാർ തന്നെ ഭീകരമായി നടപ്പിലാക്കുന്നത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

കുറ്റം ചാർത്തപ്പെട്ടഏതൊരു പൗരനും അവകാശപ്പെട്ടവിചാരണ പോലും ചെയ്യപെടാത്തെ നീതിന്യായ സംവിധാനത്തെ ഇത്ര കണ്ട് മലീമസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല

നമ്മുക്കിടയിൽ പൊതുപ്രവർത്തനം നടത്തിയ രണ്ട് മനുഷ്യരാണ് കഴിഞ്ഞ പത്ത് വർഷമായി നാട് കടത്തപ്പെട്ടത്.

കാരായിമാർക്ക് പിന്തുണ യേകി നിരവധി ഗ്രാമങ്ങളിൽ സ്ത്രീകളും, കുട്ടികളുമടക്കം നൂറുക്കണക്കിന് ആളുകൾ പ്രതിഷേധ പന്തത്തിൽ പങ്കെടുത്തു