പി. ജയരാജൻ പുറത്തേക്കോ ?
സ്വർണ്ണക്കടത്ത് വിവാദം കൊടുമ്പിരിയിലേക്കെത്തുമ്പോൾ സിപിഎം നേതാവ് പി ജയരാജൻ പുറത്തേക്കുള്ള വഴിയിലാണ് . ജില്ല സെക്രട്ടറി ആയിരിക്കെ പാർട്ടിക്ക് മുകളിലേക്ക് വളർന്നു തുടങ്ങിയ ജയരാജനെ വടകരയിൽ മത്സരിപ്പിച്ചു. സെക്രട്ടറി സ്ഥാനത്തു നിന്ന് പാർട്ടി മാറ്റുകയായിരുന്നു .പി ജെ ആർമി എന്ന ഫാൻസ് കൂട്ടത്തെ സൃഷ്ടിച്ചതും വിനയായി മാറി .
ആയങ്കിമാരും ,തില്ലങ്കേരിമാരും ഉൾപ്പെടുന്ന യുവക്കൂട്ടമായിരുന്നു ആർമിയുടെ കരുത്ത് .ഇവരിൽ മിക്കവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും.
തില്ലങ്കേരി കൊലക്കേസിൽ പ്രതിയെങ്കിൽ ആയങ്കി സ്വർണ്ണക്കടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് .ഇപ്പോൾ വന്ന ഇവരുടെ സംഭാഷണ ശകലങ്ങളിൽ ഇത്തരത്തിൽ അസാന്മാർഗിക പ്രവർത്തനത്തിലൂടെ ലഭ്യമാകുന്ന പണത്തിലെ ഒരു ഭാഗം പാർട്ടിയിലെ ചിലർക്കുമാണെന്നതാണ് .ജയരാജൻ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ഇത്തരം പണം വരുന്നു എന്നൊരു സംസാരം ഇപ്പോൾ ശക്തമാണ് . ഇത്തരം ആളുകൾക്ക് ശക്തി നൽകുന്നത് ചില നേതാക്കൾ തന്നെയാണെന്ന് അറിയുന്നു .ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളിയാവട്ടെ പാർട്ടിക്കു നേരെയാണ് താനും .ഇതെല്ലാം പാർട്ടിയിൽ ജയരാജൻ അനഭിമതനാവാൻ കാരണമാകുന്നു .കുറച്ച് കാലമായി അദ്ദേഹത്തിന് കാര്യമായ ചുമതലും പാർട്ടി നൽകിയിരുന്നില്ല .നിലവിലെ സ്വർണ്ണക്കടത്ത് കേസ് സജീവതയിൽ എത്തുമ്പോൾ ജയരാജൻ കൂടുതൽ പ്രതിരോധത്തിലാവുമെന്നും അത് പാർട്ടിയിൽ നിന്നും പുറത്തേക്കുള്ള വഴിയാവുമെന്നും ആണ് പുതിയ വിലയിരുത്തൽ .