സംസ്കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ എഴുതി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച ‘ഭൂഷണസാരശോഭ‘ യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു. അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ ചേർന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹനൻ അധ്യക്ഷനായിരുന്നു. സംസ്കൃത വ്യാകരണ വിഭാഗം ഫാക്കൽട്ടി ഡീൻ ഡോ. പി. നാരായണൻ നമ്പൂതിരി ആദ്യ പ്രതി ഏറ്റുവാങ്ങി. സിൻഡിക്കേറ്റ് അംഗം പി. വി. രാമൻകുട്ടി, സംസ്കൃതം വ്യാകരണ വിഭാഗം അധ്യക്ഷ ഡോ. യമുന കെ., ഡോ. കെ. എസ്. മീനാംബാൾ, ഡോ. സി. എച്ച്. സത്യനാരായണ, ഡോ. ജിനിത കെ. എസ്. എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സംസ്കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ എഴുതി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച ‘ഭൂഷണസാരശോഭ‘ യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, സർവ്വകലാശാല ഡീൻ ഡോ. പി. നാരായണൻ നമ്പൂതിരിക്ക് ആദ്യ പ്രതി നൽകി നിർവ്വഹിക്കുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി. വി. രാമൻകുട്ടി, ഡോ. എം. മണിമോഹനൻ, സംസ്കൃതം വ്യാകരണ വിഭാഗം മേധാവി ഡോ. യമുന കെ. എന്നിവർ സമീപം.
2) സംസ്കൃത സർവ്വകലാശാല പരീക്ഷകൾ : ഫലം പ്രസിദ്ധീകരിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ/എം. എസ്‍സി. (റഗുലർ/റീ-അഡ്മിഷൻ) പരീക്ഷകളുടെ പ്രൊവിഷണൽ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.