പൊതു വിവരം

5 September, 2022 10:20

By ദ്രാവിഡൻ

September 05, 2022

Sumeran P R <sumeranpr>

7:00 AM (3 hours ago)
to me

https://youtu.be/kTfhAa-haLM പ്രണയഗാനവുമായി വീണ്ടും ഹരിചരണ്‍; ‘ബൈനറി’യിലെ യുഗാമഗാനം റിലീസായി. പി.ആർ.സുമേരൻ. കൊച്ചി: റൊമാന്‍റിക് ഗാനവിസ്മയവുമായി മലയാളത്തില്‍ വീണ്ടും ദക്ഷിണേന്ത്യന്‍ ഗായകന്‍ ഹരിചരണ്‍. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ‘ബൈനറി’ യില്‍ ഹരിചരണും പുതമുഖ ഗായിക പൂജാ സന്തോഷും ആലപിച്ച യുഗ്മ ഗാനം റിലീസായി. സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിയ ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച ഹരിചരണ്‍ വീണ്ടും മലയാളത്തില്‍ ഈ ഗാനത്തിലൂടെ പാടുകയാണ്. പ്രശസ്ത ഗാനരചയിതാവും കവിയുമായ പി കെ ഗോപിയുടെ പ്രണയം തുളുമ്പുന്ന വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രദ്ധേയ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ ശൂരനാടാണ്. ഏറെ ഹൃദയഹാരിയായ ഈ ഗാനം സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്. ഹരിചരണിന്‍റെ ശ്രുതിമധുരമായ പ്രണയഗാനം സംഗീതാസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു.’ ബൈനറിയുടെ ഓഡിയോ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തില്‍ റിലീസ് ചെയ്തിരുന്നു. ഡോ.ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകന്‍. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റവാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബര്‍ലോകത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. വളരെയേറെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളും സസ്പെന്‍സുകളും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം. കുറ്റാന്വേഷണ സ്വഭാവത്തിലുള്ള ഈ ചിത്രം കുടുംബപ്രേക്ഷകരെയും രസിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്.

അഭിനേതാക്കള്‍-ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കിരണ്‍രാജ്, ബാനര്‍-ആര്‍ സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സ്, വോക്ക് മീഡിയ. സംവിധാനം- ഡോ.ജാസിക് അലി, നിര്‍മ്മാണം- മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട്, തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കന്‍റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്‍, സംഗീതം-എം കെ അര്‍ജ്ജുനന്‍, സംഗീത സംവിധായകന്‍- (ഗാനങ്ങൾ, ആന്‍റ് ബി ജി എം),പ്രൊജക്റ്റ് ഡിസൈനര്‍-രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരൻ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും – മുരുകന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്, 9446190254

This post has already been read 1069 times!