പൊതു വിവരം

നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ ്പ് സംഘടിപ്പിച്ചു, ‘അദ്വയ 2022’ ദശദിന സഹവാസ ക്യ ാമ്പ് തുടങ്ങി

By ദ്രാവിഡൻ

September 26, 2022

Greetings from Sree Sankaracharya University of Sanskrit!

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

പ്രസിദ്ധീകരണത്തിന്

1.നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നാഷണൽ സർവ്വീസ് സ്കീം ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം പ്രോ വൈസ് ചാൻസലർ ഡോ. കെ മുത്തുലക്ഷ്മി നിർവ്വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, പ്രോഗ്രാം ഓഫീസർ ഡോ. എം. ജെൻസി, ആതിര കെ. പി., വിഷ്ണു വിജയൻ, അർഷദ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : നാഷണൽ സർവ്വീസ് സ്കീം ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടി മുഖ്യക്യാമ്പസിലെ വിദ്യാർത്ഥികളും ജീവനക്കാരും രക്തദാനം ചെയ്യുന്നു.

  1. ‘അദ്വയ 2022’ ദശദിന സഹവാസ ക്യാമ്പ് തുടങ്ങി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സാമൂഹ്യ പ്രവർത്തന വിഭാഗം ഒന്നാം സെമസ്റ്റർ എം. എസ്. ഡബ്ല്യു വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദശദിന സഹവാസ ക്യാമ്പ് കുട്ടമ്പുഴ പഞ്ചായത്തിലെ വെളളാരംകുത്തിൽ ആരംഭിച്ചു. കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെളളക്കയ്യൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. അനീഷ് എം. എസ്. അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ. എ., ഗ്രാമപഞ്ചായത്ത് അംഗം ഡെയ്സി ജോയ്, ഡോ. കെ. കെ. ബോബൻ, അർജുൻ ടി. മോഹൻ, അഫ്ന എച്ച്. എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സാമൂഹ്യ പ്രവർത്തന വിഭാഗം ഒന്നാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. വിദ്യാർത്ഥികൾ വെളളാരംകുത്തിൽ സംഘടിപ്പിക്കുന്ന ദശദിന സഹവാസ ക്യാമ്പ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെളളക്കയ്യൻ ഉദ്ഘാടനം ചെയ്യുന്നു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺനം. 9447123075

nss camp and adwaya 2022.pdf nss camp and adwaya 2022.docx